കോവിഡിന് പിന്നാലെ ഇന്ത്യയിൽ ആശങ്ക വിതയ്ക്കുകയാണ് ബ്ലാക് ഫംഗസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ഇതുവരെ ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കൊവിഡിന് ശേഷമുള്ള ബ്ലാക് ഫംഗസ് രോഗം വർധിച്ചു വരുന്നതായി ഐയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ അറിയിച്ചു.
എന്താണ് ബ്ലാക്ക് ഫംഗസ് രോഗം ?
മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് പ്രധാനമായും ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫംഗൽ ഇൻഫെക്ഷനാണ്. ഈ രോഗം ബാധിക്കുന്നതോടെ രോഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു.
ആരെയെല്ലാം രോഗം ബാധിക്കാം ?
ഒന്നിലധികം രോഗങ്ങളുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, മലിഗ്നൻസി (കോശങ്ങൾ അസാധാരണമായി വിഭജിക്കുന്ന അവസ്ഥ) എന്നിവയുള്ളവരെ രോഗം ബാധിക്കാം.
വൊറികോണസോൾ തറാപ്പിക്ക് വിധേയമായവർ, ഡയബെറ്റിസ് മെലിറ്റസ് രോഗികൾ ( ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥ), സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ, ഐസിയുവിൽ ദീർഘനാൾ കഴിഞ്ഞവർ എന്നിവരേയും രോഗം ബാധിക്കുന്നു.
രോഗ ലക്ഷണങ്ങൾ ?
കണ്ണ്, മൂക്ക് എന്നിവയ്ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദന, ചുവപ്പ് നിറംപനിതലവേദനചുമശ്വാസതടസംഛർദിയിൽ രക്തത്തിന്റെ അംശംമാനസിക പ്രശ്നങ്ങൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഹൈപ്പർഗ്ലൈസീമിയ (ഉയർന്ന പ്രമേഹം) നിയന്ത്രിക്കുക
- സ്റ്റിറോയിഡുകളുടെ ഉപയോഗം ശ്രദ്ധിക്കുക
- ഓക്സിജൻ തെറാപ്പിക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം മാത്രം ഉപയോഗിക്കുക
- ആന്റിബയോട്ടിക്ക്, ആന്റ് ഫംഗൽ മരുന്നുകൾ വിവേകത്തോടെ ഉപയോഗിക്കുക
- രോഗലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക
- എല്ലാ മൂക്കടപ്പും ബാക്ടീരിയൽ സൈനസൈറ്റിസ് ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കുക.
- പ്രത്യേകിച്ച് ഇമ്യൂണോമോഡുലേറ്റർ ഉപയോഗിക്കുന്ന കൊവിഡ് രോഗികൾ, ഇമ്യൂണോസപ്രസന്റ്സ് ഉപയോഗിക്കുന്നവർ.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വിദഗ്ധരെ ബന്ധപ്പെടുക.
മുഖം , മൂക്ക്, കണ്ണ്,തലച്ചോർ എന്നിവയെയാണ് രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടാൻ പോലും കാരണമാകുമെന്നും ബ്ലാക് ഫഗസ് ശ്വാസകോശത്തിലേക്കും വ്യാപിക്കുമെന്നും എയിംസ് ഡയറക്ടർ അറിയിച്ചു. കൊവിഡ് മുക്തരായ പ്രമേഹരോഗികളിൽ ഹൈപ്പർ ഗ്‌ളൈസീമിയ നിയന്ത്രിക്കണമെന്നും, രക്തത്തിലെ ഗ്ലൂക്കോസിന്റ അളവ് നിയന്ത്രിക്കണമെന്നും കൊവിഡ് ധൗത്യ സംഘത്തിലെ വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !