മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ രക്ത ദാനം നടത്തി മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ മാതൃകയായി. കോവിഡ് വ്യാപനത്തിനിടെ ശസ്ത്രക്രിയക്കും മറ്റു ചികിത്സാ ആവശ്യങ്ങള്‍ക്കും രക്തത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിലായിരുന്നു ജീവനക്കാരുടെ കൂട്ടായ്മ രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായത്. 25 ജീവനക്കാരാണ് ് രക്തദാന ക്യാമ്പില്‍ പങ്കാളികളായത്. ഇവര്‍ക്കായി മലപ്പുറത്ത് നിന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പ്രത്യേക ബസും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് അനുവദിച്ചിരുന്നു. രക്തദാതാക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ബസ് മലപ്പുറം ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്.എ ഷബീര്‍ അലി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ റമീസ് ആലുങ്ങല്‍, ഇന്‍സ്പെക്ടര്‍ എ ബാബുരാജ്. വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !