ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് വയസ്സുകാരനടക്കം നാലു മരണം

0
ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് വയസ്സുകാരനടക്കം നാലു മരണം | Car and lorry collide on National Highway; Four deaths at the age of five
Photo Courtesy: mathrubhumi

ഹരിപ്പാട് ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. കായംകുളം സ്വദേശികളായ ഐഷ ഫാത്തിമ (25), റിയാസ് (27), ബിലാൽ (5), കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ (20) എന്നിവരാണു മരിച്ചത്. ദേശീയപാതയില്‍ ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജ്മി (23), അൻഷാദ് (27 എന്നിവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കുണ്ട്.

കാറില്‍ ആറു പേരുണ്ടായിരുന്നെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

കായംകുളത്തുനിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാര്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ അമിതവേഗത്തിലായിരുന്നെന്നാണ് വിവരം. മണ്ണൽ കയറ്റിവന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !