അഞ്ച് ലക്ഷത്തിന്റെ കോവിഡ് സഹായ പദ്ധതിയുമായി കെ.പി.എസ്.ടി.എ

0
അഞ്ച് ലക്ഷത്തിന്റെ കോവിഡ് സഹായ പദ്ധതിയുമായി കെ.പി.എസ്.ടി.എ | KPSTA launches Kovid assistance scheme of Rs 5 lakh


കുറ്റിപ്പുറം ഉപ ജില്ലയിലെ കെ പി എസ് ടി യുടെ 5 ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതി. സംസ്ഥാന കമ്മിറ്റി നൽകുന്ന മൂന്നു കോടി രൂപയുടെ ഗുരു സ്പർശം രണ്ടാംഘട്ട കോവിഡ് സഹായ പദ്ധതിയുടെ ഭാഗമായാണിത്. കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി കൊണ്ട് ഉപജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു ഉപജില്ല പ്രസിഡന്റ് സൻജീദ് അധ്യക്ഷത വഹിച്ചു. .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് എ പി ആസാദ് , മോഹനൻ സി.പി,ഷഫീഖ് വി.കെ, എ.പി നാരയണൻ , ടി വി രഘുനാഥ്, ബെന്നി തോമസ്, ഷഹനാസ് , മൻസൂർ , രാമകൃഷ്ണൻ, അബൂബക്കർ ,ഷാഹുൽ ഹമീദ് , ധനേഷ് പി , മൻസൂർ, യഹ്‌യ , ആയിഷ ചിറ്റത്ത്, പി സി എ നൂർ , റിംഷാനി, ഡോ. ആലിയാമു എന്നിവർ സംബന്ധിച്ചു.
ഹെൽത്ത് സെൻററുകൾക്ക് 35,000 രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ, ശമ്പളമില്ലാതെ ദുരിതത്തിലായ പ്രീ പ്രൈമറി അധ്യാപകർക്ക് സഹായധനം , ബുദ്ധിമുട്ടനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ, പൊതിച്ചോറുകളുടെ വിതരണം, ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുള്ള മരുന്നുകളുടെ വിതരണം, അണുനശീകരണ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ പദ്ധതികളാണ് ഉപജില്ലയിൽ അധ്യാപക കൂട്ടായ്മയിൽ നടപ്പിലാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !


Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !