വളാഞ്ചേരി: സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലേക്ക് ലോഡു പോകുന്ന KA 28 AA 0784 നമ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വട്ടപ്പാറ വളവിൽ സുരക്ഷ ഭിത്തിയിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയയിരുന്നു. ടയർ പൊട്ടിയതാണ് അപകട കാരണമെന്ന് പറയുന്നു. കർണാടക സ്വദേശിയായ ഡ്രൈവർ രാജ് മുഹമ്മദ്, സഹായി മുഹമ്മദ് റഫീഖ് എന്നിവരെ നിസ്സാര പരിക്കുകളോടെ വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !