സംസ്ഥാനത്ത് ഇടത് തരംഗം പ്രകടമാകുമ്പോള്‍ ആദ്യ ജയവും എല്‍ഡിഎഫിന്. പേരാമ്പ്രയില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വിജയിച്ചു. 5,033 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.
സീറ്റ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് ഇടതു മുന്നണി. 95 സീറ്റില്‍ എല്‍ഡിഎഫും 45 ല്‍ യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെകെ ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖര്‍ മുന്നിലാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലായില്‍ ജോസ് കെ മാണിയെ മാണി സി കാപ്പന്‍ പിന്നിലാക്കി.
ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട്ട് ഇ. ശ്രീധരനും മുന്നിലാണ്. ഒരു ഘട്ടത്തില്‍ ചാത്തന്നൂരിലും ബിജെപിക്ക് ലീഡ് നേടാനായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും പിന്നിലാണ്.
യുഡിഎഫിന്റെ കോട്ടയായ കോട്ടയം ജില്ലയില്‍ പല സീറ്റുകളിലും എല്‍ഡിഎഫ് മുന്നേറുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് ഇടതുമുന്നണിക്കു ഗുണം ചെയ്തുവെന്നാണ് ആദ്യസൂചനകള്‍ വ്യക്തമാക്കുന്നത്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് മുന്നില്‍.
വടകരയില്‍ കെകെ രമ മുന്നിലാണ്. സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുകൊടുക്കുന്നതിനിരെ സിപിഎം അണികളുടെ പ്രതിഷേധമുയര്‍ന്ന കുറ്റ്യാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപി കുഞ്ഞമ്മദ് കുട്ടിയാണു മുന്നില്‍. തൃത്താലപ്പോരാട്ടത്തില്‍ വിടി ബല്‍റാമും കളമശേരിയില്‍ പി രാജീവുമാണു മുന്നില്‍.
രാവിലെ എട്ടിനു തന്നെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയിരുന്നു. പല മണ്ഡലങ്ങളിലും എട്ടരയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണുന്നത് ആരംഭിച്ചു. ജനവിധി അനാവൃതമാകുന്ന ഈ മണിക്കൂറുകളില്‍,
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !