വധുവിനൊപ്പം പ്രായപൂർത്തിയാകാത്ത സഹോദരിയെ കൂടി വിവാഹം കഴിച്ചയാൾ അറസ്റ്റിൽ. മുളബാഗിലു സ്വദേശിയായ ഉമാപതി (31), വധുവരന്മാരുടെ രക്ഷിതാക്കൾ, വിവാഹം നടത്തിയ പുരോഹിതൻ എന്നിവരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.
കെട്ടിട നിർമാണ തൊഴിലാളിയായ ഉമാപതി വിവാഹാലോചനയുമായി എത്തിയപ്പോൾ ബധിരയും മൂകയുമായ സഹോദരിയെ കൂടി വിവാഹം കഴിക്കണമെന്ന് വധുവാണ് ആവശ്യപ്പെട്ടത്. സഹോദരിയെ വിവാഹം കഴിക്കാൻ ആരും വരില്ലെന്ന ആശങ്കയെ തുടർന്നായിരുന്നു ഇത്. കോലാറിൽ കഴിഞ്ഞ 7 നടന്ന വിവാഹത്തെക്കുറിച്ച് ശിശുക്ഷേമ സമിതി നൽകിയ പരാതിയിലാണ് അറസ്റ്റ്.
സഹോദരിമാരുടെ പിതാവ് നാഗരാജപ്പയുടെ വിവാഹവും ഇത്തരത്തിലായിരുന്നു. സുബ്ബമ്മയേയും ഇവരുടെ ബധിരയും മൂകയുമായ സഹോദരി റാണമ്മയെയും ഇയാൾ വിവാഹം കഴിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !