തിരുവനന്തപുരം | പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു. 96 വോട്ടുകളോടെയാണ് വിജയം. നിയമസഭാ ചരിത്രത്തിലെ 23-ാം സ്പീക്കറാണ് രാജേഷ്. യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിന് 40 വോട്ടുകള്‍ ലഭിച്ചു.
രാവിലെ ഒന്‍പത് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ബാലറ്റ് പേപ്പറിലാണ് അംഗങ്ങള്‍ വോട്ടു ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യ വോട്ട് ചെയ്തത്. ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. ചിറ്റയം ഗോപകുമാറാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി.
സഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള ആദ്യ ഏറ്റുമുട്ടലാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ചരിത്ര നേട്ടത്തോടെ സഭയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണപക്ഷത്തെ നയിക്കും. മറുവശത്ത് അടിമുടി മാറ്റങ്ങളുമായാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ ചുമതലയേറ്റതോടെ തലമുറമാറ്റമാണ് കോണ്‍ഗ്രസില്‍ സംഭവിച്ചിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്ന് സഭയില്‍ രണ്ടാം നിരയിലേക്ക് മാറേണ്ടി വന്ന രമേശ് ചെന്നിത്തല തന്റെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യമുണ്ട്. ഒരു തുള്ളി രക്തം പോലും ഈമണ്ണിൽ ചൊരിയിക്കാതെ , ഒരു കെഎസ്ആർടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷ പ്രവർത്തനം നടത്താൻ കഴിയും എന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയത്. ചെന്നിത്തല കുറിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !