പൊന്നാനി നഗരസഭയുടെ ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് പൊന്നാനി എം.ഇ.എസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. കോവിഡ് വ്യാപന സാഹചര്യത്തില്‍ രോഗികളില്‍ ഓക്‌സിജന്റെ അളവ് പരിശോധിക്കുന്നതിന് ആവശ്യമായ ഓക്‌സിമീറ്ററുകള്‍ ശേഖരിക്കുന്നതിനാണ് നഗരസഭ ചലഞ്ച് സംഘടിപ്പിക്കുന്നത്. മുന്നൊരുക്കത്തിന്റെ ഭാഗമായി വാര്‍ഡ് ആര്‍.ആര്‍.ടി കള്‍ക്കായി നഗരസഭ ഓക്‌സിമീറ്റര്‍ നല്‍കുകയും ചെയ്തിരുന്നു. എന്‍.എസ്.എസ് യൂണിറ്റ് സെക്രട്ടറി നാജിദില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഓക്‌സിമീറ്ററുകള്‍ ഏറ്റുവാങ്ങി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, എന്‍.എസ്.എസ് വളണ്ടിയര്‍ ആബിദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഏ റ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !