തിരുവനന്തപുരം: ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കിയ പരിഷ്കാരങ്ങൾക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ലക്ഷദ്വീപ് നിവാസികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ആരംഭിച്ച ക്യാമ്പെയിനുകൾക്ക് പിന്തുണയുമായി സിനിമാ താരങ്ങളടക്കം രംഗത്തെത്തി. വിഷയത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാരായ ബിനോയി വിശ്വവും എളമരം കരീമും രാഷ്ട്രപതിക്ക് കത്തയച്ചു.
ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി കൂടിയായ പ്രഫുൽ പട്ടേൽ ഒന്നിനുപിറകേ ഒന്നായി ലക്ഷദ്വീപിൽ കൊണ്ടുവന്ന ഉത്തരവുകളാണ് പരക്കെ ചോദ്യം ചെയ്യപ്പെടുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റിയും ഗുണ്ടാആക്ട് നടപ്പാക്കിയും തീരസംരക്ഷണ നിയമത്തിന്‍റെ പേരു പറഞ്ഞ് മൽസ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചുകളഞ്ഞതുമെല്ലാമാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതാണ് ഏറ്റവും ഒടുവിലുത്തേത്. അഡ്മിനിട്രേറ്ററുടെ നടപടികൾക്കെതിരെ ഓൺലൈൻ മാധ്യമങ്ങളിലൂടെ ദ്വീപിലെ വിദ്യാർഥി സംഘടനകൾ അടക്കമുളളവർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ദ്വീപ് ഡയറി ന്യൂസ് എന്ന പോർട്ടൽ കേന്ദ്രവാർത്താ വിതരണ മന്ത്രാലയം തടഞ്ഞു.
വിഷയത്തിൽ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ട് എംപിമാരായ ബിനോയി വിശ്വവും എളമരം കരീമും രാഷ്ട്രപതിക്ക് കത്തയച്ചു.
ജനവികാരം പരിഗണിക്കാതെയുളള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് എംപിമാർ രാഷ്ട്രപതിക്ക് കത്ത് നൽകിയത്.
അഡ്മിനിട്രേറ്ററുടെ പുത്തൻ പരിഷ്കാരങ്ങൾക്കെതിരെ സിനിമാതാരങ്ങളടക്കം രംഗത്തെത്തി. സിനിമയ്ക്കുമപ്പുറം വർഷങ്ങളായി ലക്ഷദ്വീപിനോടുളള തന്‍റെ ബന്ധവും അടുപ്പവും തുറഞ്ഞു പറഞ്ഞാണ് നടൻ പൃഥ്വിരാജ് ദ്വീപ് വാസികൾക്ക് പിന്തുണയുമായെത്തിയത്. അഡ്മിനിസ്ട്രേറ്ററുടെ വിചിത്രമായ പരിഷ്കാരങ്ങളിൽ ഇവിടുത്തെ ജനസമൂഹം വലിയ ആശങ്കയിലാണ്. പരിഷ്കാരങ്ങൾ എപ്പോഴും ദ്വീപിലെ ജനങ്ങൾക്ക് വേണ്ടിയാകണമെന്നാണ് പൃഥ്വിരാജിന്‍റെ ഫേസ് ബുക് പോസ്റ്റ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !