ന്യൂഡല്‍ഹി: ജൂനിയര്‍ ഗുസ്തിതാരം സാഗര്‍ ധന്‍കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സുശിലിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നി കുറ്റങ്ങള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. മെയ് അഞ്ചാം തിയതി മുതല്‍ താരം ഒളിവിലായിരുന്നു.
സുശീലിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാണെന്ന് ഡല്‍ഹി കോടതി കണ്ടെത്തുകയും മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. സുശീലിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്യാനുള്ള അനുമതി കോടതിയില്‍ നിന്ന് വാങ്ങുകയും ചെയ്തു.
പൊലീസില്‍ നിന്നും രക്ഷപെടാനായി സുശീല്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ യാത്ര ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞു. മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിന് സമീപം നടത്ത കൈയ്യേറ്റത്തില്‍ ഉള്‍പ്പെട്ടവര്‍ പൊലീസ് പിടികൂടാതിരിക്കാന്‍ പല സിമ്മുകള്‍ ഉപയോഗിച്ചതായും കണ്ടെത്തി.
സാഗറിന്റെ മരണവാര്‍ത്ത പുറത്ത് വന്ന ഉടന്‍ സുശീല്‍ വീട് വിട്ടിറങ്ങി എന്ന് പൊലീസ് വ്യക്തമാക്കി. “ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സാഗര്‍ മരണപെട്ട അന്ന് രാവിലെ 9.30 ന് സൂശീല്‍ വിട് വിട്ടിറങ്ങി. ഷാലിമാര്‍ ബാഗിലെത്തി സഹായിയെ കണ്ടു. ശേഷം, കാറുമായി ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചു. പിന്നീട് മുസാഫര്‍നഗറിലേക്ക്. സുശീല്‍ മേയ് ആറിന് ഡല്‍ഹിയിലേക്ക് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ ലഭിച്ചു,” മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു
സുശീലിനും സഹായിക്കുമായി പത്ത് സിം കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി നല്‍കിയ വ്യക്തിയെ പൊലീസ് പിടികൂടി. ഉപയോഗിച്ച ശേഷം സിം ഉപേക്ഷിച്ചതായാണ് പൊലീസിന്റെ നിഗമനം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !