തിരുവനന്തപുരം:. രാണ്ടാം പിണറായി മന്ത്രിസഭയിലേക്കുള്ളവരുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം ഉണ്ടായത്. സി.പി.ഐ (എം) പാർലമെന്ററി പാർടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അപ്രതീക്ഷിതമായി കെകെ ശൈലജയ്ക്ക് അവസരം ലഭിച്ചില്ല. ശൈലജ പാര്‍ട്ടി വിപ്പായി ചുമതലയേല്‍ക്കും.
പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് സിപിഎം ഇത്തവണ മന്ത്രിസഭ രൂപികരിച്ചിരിക്കുന്നത്. മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ , പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.
സ്പീക്കർ സ്ഥാനാർത്ഥിയായി തൃത്താല എംഎല്‍എ എം.ബി രാജേഷിനേയും, പാർലമെന്ററി പാർടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.
1. എം.വി. ഗോവിന്ദന്‍
2. കെ. രാധാകൃഷ്ണന്‍
3. കെ.എന്‍. ബാലഗോപാല്‍
4. പി. രാജീവ്
5. വി.എന്‍. വാസവന്‍
6. സജി ചെറിയാന്‍
7. വി. ശിവന്‍കുട്ടി
8. മുഹമ്മദ് റിയാസ്
9. ആര്‍. ബിന്ദു
10. വീണ ജോര്‍ജ്
11 വി. അബ്ദുറഹ്‌മാന്‍
സി.പി.ഐ മന്ത്രിമാര്‍:
1. ചിഞ്ചുറാണി
2. പി. പ്രസാദ്
3. കെ. രാജന്‍
4. ജി.ആര്‍. അനില്‍
സി.പി.ഐ മന്ത്രിമാരായി കെ. രാജന്‍, പി.പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍ അനില്‍ എന്നിവരെ പ്രഖ്യാപിച്ചു. അവസാനഘട്ടം വരെ നാദാപുരത്ത് നിന്നുള്ള ഇ.കെ വിജയന്റെ പേരാണ് നാലാം മന്ത്രിയായി സി.പി.ഐയില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നതെങ്കിലും കോഴിക്കോട് ജില്ലാ ഘടകത്തിന്റെ എതിര്‍പ്പാണ് വിനയായത്. അതോടൊപ്പം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ജി.ആര്‍ അനിലിന്റെ പേരിന് മുന്‍തൂക്കം ലഭിക്കുകയായിരുന്നു. 64 ന് ശേഷം ശേഷം സി.പി.ഐയില്‍ നിന്ന് എത്തുന്ന ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചുറാണി.
സി.പി.ഐ.ക്ക് ഏറ്റവും ശക്തിയുള്ള കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍നിന്നാണ് ചിഞ്ചുറാണിയും കെ. രാജനും മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. ചിഞ്ചുറാണിയും കെ. രാജനും പി. പ്രസാദും പാര്‍ട്ടി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. ചിഞ്ചുറാണിയും ഇ. ചന്ദ്രശേഖരനും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നതിനുപുറമേ ദേശീയ കൗണ്‍സില്‍ അംഗങ്ങളുമാണ്.
ഈ മാനദണ്ഡപ്രകാരം ചന്ദ്രശേഖരന്റെ പേരും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും ചിഞ്ചുറാണിക്ക് നറുക്ക് വീഴുകയായിരുന്നു. ഇ ചന്ദ്രശേഖരനാണ് നിയമസഭാ കക്ഷി നേതാവ്. മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ച പി.എസ് സുപാലാണ് നിയമസഭാ കക്ഷി സെക്രട്ടറി. പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ കെ രാജനാണെന്ന് കാനം പറഞ്ഞതോടെ പാര്‍ട്ടിയുടെ പ്രധാന വകുപ്പായ റവന്യു വകുപ്പ് രാജന് ലഭിക്കാനാണ് സാധ്യത.
Read Also:
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !