ന്യൂദല്‍ഹി: വാക്‌സിന്‍ നയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാനങ്ങളെ തമ്മില്‍ മത്സരിപ്പിക്കുന്നതാണോ കേന്ദ്രത്തിന്റെ വാക്‌സിന്‍ നയമെന്നും കോടതി ചോദിച്ചു.
കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച ദേശീയ നയം സമര്‍പ്പിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
18 വയസ്സു കഴിഞ്ഞവര്‍ക്ക് എന്തുകൊണ്ടാണ് വാക്‌സിന്‍ നല്‍കാത്തതെന്നും എന്തിനാണ് പ്രായത്തിന്റെ കണക്ക് വെച്ച് വാക്‌സിന്‍ നല്‍കുന്നതെന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് രോഗികള്‍ക്ക് മെഡിക്കല്‍ ഓക്‌സിജന്‍, വാക്‌സിന്‍, അവശ്യമരുന്നുകള്‍ എന്നിവ നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു.
വാക്‌സിന്‍ വില സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശങ്ങള്‍ ഉണ്ടോ എന്നും കോടതി ചോദിച്ചു.
45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന് നല്‍കുമ്പോള്‍ അതിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല,ഇതിന്റെ യുക്തിയെന്താണ്?
45 വയസ്സിന് മുകളിലുള്ളവരിലാണ് മരണ നിരക്ക് കൂടുതല്‍ എന്നാണ് നിങ്ങള്‍ പറയുന്നത്. പക്ഷെ രണ്ടാം തരംഗം വ്യാപിക്കുന്നതോടെ 45 വയസ്സിന് താഴെയുള്ളവരെയും ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്ന് മനസിലാക്കണമെന്നും കോടതി കേന്ദ്രത്തോട് പറഞ്ഞു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !