ന്യൂഡൽഹിയിലെ സെൻട്രൽ വിസ്തയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുളള ഹർജി ഡൽഹി ഹെെക്കോടതി തളളി. നിർമ്മാണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ജസ്റ്റിസുമാരായ ഡി.എൻ പട്ടേൽ, ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തളളിയത്.
പരാതിക്കാർ പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഹർജി ഫയൽ ചെയ്തതെന്നും ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം നടത്തുന്നവർ താമസിക്കുന്നത് നിർമ്മാണം നടക്കുന്ന സ്ഥലത്തു തന്നെയാണ്. അതിനാൽ കോവിഡ് വ്യാപനം ഉണ്ടാകില്ല. ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവുമില്ലെന്നും കോടതി പറഞ്ഞു. പദ്ധതി ദേശീയ പ്രധാന്യമുള്ള നിർമ്മാണ പ്രവർത്തനമാണെന്നും 2021 നവംബർ 21ന് മുമ്പ് നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി, സെൻട്രൽ വിസ്ത പദ്ധതി താത്കാലികമായി നിർത്തിവെയ്ക്കണമെന്ന ആവശ്യവുമായി അന്യ മൽഹോത്ര, സൊഹൻ ഹാഷ്മി എന്നിവരാണ് ഹർജി സമർപ്പിച്ചത്. എന്നാൽ നിയമ പ്രക്രിയയെ പൂർണമായും ദുരുപയോഗം ചെയ്യുന്നതാണ് ഈ ഹർജിയെന്നും പദ്ധതി തടസ്സപ്പെടുത്താനുളള നീക്കമാണിതെന്നും ഈ മാസം ആദ്യം കേന്ദം കോടതിയെ അറിയിച്ചു. ഹർജി പിഴയോടെ നിരസിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും 20,000 കോടി രൂപയുടെ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ വലിയ വിമർശനം ഉന്നയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !