മലപ്പുറം: "പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയ മറിയുക " എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' 'പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിൽ വിപുലമായ പരിസ്ഥിതി കാമ്പയിൻ സംഘടിപ്പിക്കുന്നു. വീടും പറമ്പും ചെടിയും മരങ്ങളും വെച്ച് പിടിപ്പിച്ച് ഹരിതാഭമാക്കുകയും പ്രവർത്തകരിൽ പാരിസ്ഥിക ബോധം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
കാമ്പയിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ 1 ലക്ഷം വൃക്ഷതൈ നടും , അമ്പതിനായിരം അടുക്കളത്തോട്ടങ്ങൾ നിർമ്മിക്കും. കൂടാതെ ഇ- ലഘു ലേഖ വിതരണം, കർഷകരെ ആദരിക്കൽ , കിണർ റിച്ചാർജിംഗ് , മഴക്കുഴി തുടങ്ങിയ നിരവധി പ്രൊജക്ടുകൾ നടപ്പിലാക്കുന്നുണ്ട്.
ഇതിന്റെ മുന്നോടിയായി വിത്തും , തൈകളും കൈമാറുന്ന 'വിത്തൊരുമ ' പരിപാടി ജില്ലയിലെ 636 യൂണിറ്റുകളിലും നടന്നു. ജില്ലാ സാമൂഹികം സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ് ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾക്ക് ജില്ലാ ഭാരവാഹികളായ സി.കെ.ഹസൈനാർ സഖാഫി ,വി,പി,എം.ഇസ്‌ഹാഖ് , അബ്ദുൽ റഹീം കരുവള്ളി , സയ്യിദ് ശിഹാബുദ്ദീൻ ശിഹാബ് അഹ്‌സനി ,മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ, സയ്യിദ് മുർതളാ സഖാഫി , സി.കെ. ശക്കീർ . പി.പി. മുജീബ് റഹ്‌മാൻ , യൂസുഫ് സഅദി പൂങ്ങോട് , പി.കെ.മുഹമ്മദ് ഷാഫി നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !