കോപ്പ അമേരിക്ക 2021: ബ്രസീല്‍ ജയത്തോടെ തുടങ്ങി

0
Copa America 2021: Brazil begins with victory കോപ്പ അമേരിക്ക 2021: ബ്രസീല്‍ ജയത്തോടെ തുടങ്ങി

കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ബ്രസീലിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ എതിരാളികളായ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മഞ്ഞപ്പട തകര്‍ത്തെറിഞ്ഞത്.

ഗോള്‍ അടിച്ചും ഗോളിന് വഴിയൊരുക്കിയും നെയ്മര്‍ മത്സരത്തില്‍ നിറഞ്ഞു നിന്നു. മാര്‍ക്വിനോസ് (23), നെയ്മര്‍ (64), ഗബ്രിയേല്‍ ബര്‍ബോസ (89) എന്നിവരുടെ ഗോളുകളാണ് ബ്രസീലിനു വേണ്ടി ഗോളുകള്‍ നേടിയത്.

ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടും ഫിനീഷിംഗിലെ പാളിച്ചകള്‍ ബ്ര്‌സീലിന് തിരിച്ചടിയായി. എന്നിരുന്നാലും പോരാട്ടം ചോരാതെ രണ്ടാം പകുതിയിലും കളംനിറഞ്ഞ നെയ്മറും കൂട്ടരും രണ്ട് ഗോള്‍ കൂടി നേടി. എല്ലാ ഗോളിലും നെയ്മറുടെ കയ്യൊപ്പുണ്ടായിരുന്നു.

കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇതുവരെ വെനസ്വേലയ്ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോഡ് ഈ മത്സരത്തിലും തുടരാന്‍ ബ്രസീലിന് സാധിച്ചു. കോവിഡ് മൂലം വെനസ്വേല പകരക്കാരെ ഇറക്കിയാണ് കളിച്ചത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !