സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ക്ലബ്ബ്ഹൗസ് തരംഗമാണ്. നിരവധി പേരാണ് ക്ലബ്ഹൗസിൽ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സോഷ്യൽ മീഡിയ ആപ്പിൽ പുലരുവോളം ചർച്ചകളും സംവാദങ്ങളും സൊറപറഞ്ഞിരിക്കലുകളും തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.സെലബ്രിറ്റികളും ക്ലബ്ഹൗസിൽ സജീവമായി കഴിഞ്ഞു. ഒപ്പം പതിവുപോലെ സെലബ്രിറ്റികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ തുടങ്ങുന്ന വിരുതന്മാരും സജീവമാണ്,
തങ്ങളുടെ പേരിൽ ക്ലബ്ഹൗസിൽ പ്രചരിക്കുന്ന ചില വ്യാജ അക്കൗണ്ടുകൾ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ് സിനിമ താരങ്ങളായ ദുൽഖർ സൽമാനും പൃഥ്വിരാജും, സാനിയ ഈയപ്പൻ, ബാലു വർഗീസ്. ഇരുവർക്കും ക്ലബ്‍ഹൗസിൽ അക്കൗണ്ട് ഇല്ലെന്നും ഇതെല്ലാം വ്യാജ അക്കൗണ്ടുകളാണെന്നുമാണ് ദുൽഖറും പൃഥ്വിയും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ ആൽഫ എക്സ്പ്ലൊറേഷൻ എന്ന കമ്പനി വഴി പോൾ ഡേവിസൺ, രോഹൻ സേത് എന്നിവർ ചേർന്ന് പുറത്തിറക്കിയ ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സമൂഹ മാധ്യമ മൊബൈൽ ആപ്പാണ് ക്ലബ്ഹൗസ്. ആദ്യം അമേരിക്ക കേന്ദ്രികരിച്ചു പ്രവർത്തിച്ചു വന്നിരുന്ന ആപ്പിന്റെ ഐ ഒ എസ് പതിപ്പ് മാത്രമാണ് ഇറങ്ങിയിരുന്നത്. അമേരിക്കയിൽ വലിയ രീതിയിൽ ഉപയോക്താക്കളുണ്ടായിരുന്ന ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങിയത് 2021 മേയ് 21നാണ്. ഇതോടെയാണ് ആപ്പിന് കേരളത്തിലും വലിയ പ്രചാരം ലഭിച്ചത്.
read Also:
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !