വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ച തമിഴ്നാട് മുന്‍ മന്ത്രി അറസ്റ്റില്‍

0
വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ച തമിഴ്നാട് മുന്‍ മന്ത്രി അറസ്റ്റില്‍ | Former Tamil Nadu minister arrested for harassing actress

വിവാഹവാഗ്ദാനം നല്‍കി നടിയെ അഞ്ചു വര്‍ഷത്തോളം ഒപ്പം താമസിപ്പിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി എം മണികണ്ഠന്‍ അറസ്റ്റിലായി. ബംഗളൂരുവില്‍നിന്നാണ് എ ഐ എ ഡി എം കെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലിസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.


മദ്രാസ് ഹൈക്കോടതിയില്‍ മണികണ്ഠന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടത് അത് തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന് മണികണ്ഠന്‍ ഒളിവിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ഇദ്ദേഹത്തിനായി വ്യാപക അന്വേഷണമാണ് പൊലീസ് നടത്തിയത്. മണികണ്ഠനെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. മധുരയിലും രാമനാഥപുരത്തും മണികണ്ഠന്‍ എത്തിയെന്ന വിവരം ലഭിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും അദ്ദേഹം കടന്നുകളയുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ബംഗളുരുവിലെ ഒളിത്താവളത്തില്‍നിന്ന് മണികണ്ഠനെ പൊലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നല്‍കി അഞ്ചു വര്‍ഷത്തോളം ഒപ്പം താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി മലേഷ്യന്‍ സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നു. മൂന്നു തവണ ഗര്‍ഭിണിയായ തന്നെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം ചെന്നൈ പോലിസ് കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. നിരവധി തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേഷ്യന്‍ പൗരത്വമുള്ള നടിയാണ് പരാതിക്കാരി.

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം ചെയ്യിച്ചുവെന്നുമുള്ള നടിയുടെ പരാതിയില്‍ തമിഴ്നാട്ടിലെ മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എ മണികണ്ഠനെതിരേ പൊലീസ് കേസെടുത്തു. ചെന്നൈ അഡയാര്‍ വനിതാ പൊലീസാണ് നടിയുടെ പരാതിയില്‍ മണികണ്ഠനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.

Read : മാസ്‌കില്ലാത്തതിന് വയോധികയോടുള്ള ഇടപെടലില്‍ പ്രതിഷേധം 

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !