Kerala Budget 2021: കോവിഡിനെ നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ്, സൗജന്യ വാക്സിന്‍ ലഭ്യമാക്കാന്‍ 1000 കോടി

0
Kerala Budget 2021: കോവിഡിനെ നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ്, സൗജന്യ വാക്സിന്‍ ലഭ്യമാക്കാന്‍ 1000 കോടി


കേരളത്തിലെ കോവിഡ് സാഹചര്യം നേരിടാന്‍ 20000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ നീക്കി വച്ചതിന് പിന്നാലെയാണ് രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയ്യിലെത്തിക്കുന്നതിന് 8900 കോടി രൂപ നീക്കിവയ്ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്സിന്‍ സര്‍ക്കാരിന്റെ ചെലവിലാണെങ്കിലും ഉടന്‍ ലഭ്യമാക്കും. മെഡിക്കല്‍ കോളേജുകളില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി പ്രത്യേക ബ്ലോക്കുകള്‍, പുതിയ ഓക്സിജന്‍ പ്ലാന്റ് എന്നിവ ആരംഭിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

വാക്സിന്‍ ഗവേഷണത്തിനും, വാക്സിന്‍ ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും 10 കോടി നീക്കിവയ്ക്കുമ്പോള്‍ കോവിഡ് ചികിത്സ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി രൂപയും ബജറ്റ് വകയിരുത്തിയിട്ടുണ്ട്.

കേരളത്തിന്റെ ഭാവി വികസനത്തിന് ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ബജറ്റ് അവതരണത്തിന് മുന്‍പ് ധനമന്ത്രി പ്രതികരിച്ചത്. കേരളത്തിന്റെ സാമ്പത്തിക, തൊഴില്‍, ആരോഗ്യ മേഖലയില്‍ എല്ലാം പുരോഗതിയുണ്ടാവണമെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് പരമാവധി മുന്നോട്ട് പോകാന്‍ കഴിയുന്ന നിര്‍ദേശങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നുമായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.

  • ഉത്തേജനത്തിന് പുതിയ വായ്പാ പദ്ധതികള്‍
  • കാര്‍ഷിക മേഖലയ്ക്ക് 2000 കോടിയുടെ വായ്പ
  • പ്രാഥമിക സഹകണ സംഘങ്ങള്‍ക്ക് 2000 കോടി വകയിരുത്തി
  • 4 ശതമാനം പലിശ നിരക്കില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വായ്പ നല്‍കും
  • 4 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വരെ നല്‍കും
  • കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി 1000 കോടിയുടെ വായ്പ
  • കുടുംബശ്രീക്ക് കോവിഡ് പാക്കേജായി 100 കോടി രൂപ
  • തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി
  • കടല്‍ഭിത്തി നിര്‍മാണത്തിന് 5300 കോടി
  • റബര്‍ സബ്‌സിഡി കുടിശ്ശിക കൊടുത്തുതീര്‍ക്കും. ഇതിനായി 50 കോടി വകയിരുത്തി
  • തീരദേശ ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും
  • പാല്‍പ്പൊടി ഉത്പാദനത്തിന് ഫാക്ടറി സ്ഥാപിക്കും
  • അഞ്ച് ആഗ്രോ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും
  • തോട്ടവിള മേഖലയ്ക്ക് 2 കോടി
  • തുടക്കത്തില്‍ രണ്ട് ജില്ലകളില്‍ കാര്‍ഷിക സേവന ശൃംഖല
  • കര്‍ഷകരെ അടുത്ത ഘട്ടത്തിലേക്ക് ഉര്‍ത്തിക്കൊണ്ട് വരാന്‍ കുടുംബശ്രീക്ക് 10 കോടി 
  • യുവതികളുടെ പ്രാതിനിധ്യം കൂട്ടാന്‍ കുടുംബശ്രീ 10,000 അയല്‍ക്കൂട്ട യൂണിറ്റുകള്‍ ആരഭിക്കും

Video Courtesy: SabhaTV

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !