”നിങ്ങളുടെ സര്‍ക്കാര്‍, നിങ്ങളുടെ പൊലീസ്. എന്നെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ നട്ടെല്ല് കാണിക്കണം. ഏത് അന്വേഷണ ഏജന്‍സിക്കും അന്വേഷിക്കാം. മണല്‍മാഫിയ ബന്ധം അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ” എന്നും സുധാകരന്‍ ചോദിക്കുന്നു.
പിണറായി വിജയനെ കേരളത്തിലെ കൊച്ച് കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. അപാരമായ തൊലിക്കട്ടിയാണ് പിണറായി വിജയനുള്ളത്. നാല് വര്‍ഷം താന്‍ ഭരിച്ച വകുപ്പില്‍ പല സുപ്രധാനന ചുമതലകള്‍ ഉള്‍പ്പെടെ വഹിച്ച് കൂടെ ഉണ്ടായിരുന്ന സ്വപ്ന സരേഷിനെ അറിയില്ലെന്ന് പറഞ്ഞ വ്യക്തിയാണ് പിണറായി വിജയനെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി. തനിക്ക് മാഫിയ ബന്ധം ഉണ്ടെന്നാണ് പിണറായി വിജയന്‍ പറയുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം. അതാവശ്യപ്പെടുകയാണ്. മാഫിയ ബന്ധം തനിക്കല്ല, ബാഗില്‍ വെടിയുണ്ട കൊണ്ട് നടന്ന പിണറായി വിജയനാണെന്നും സുധാകരന്‍ ആരോപിച്ചു. എന്തിനാണ് പിണറായി ഉണ്ട കൊണ്ട് നടന്നത്. തോക്കുമായി നടക്കുന്ന, വെടിയുണ്ടയായി നടക്കുന്ന പിണറായിയാണോ തോക്ക് ഉപയോഗിക്കാത്ത ഞാനാണോ മാഫിയ എന്നും അദ്ദേഹം ചോദിക്കുന്നു. വെടിയുണ്ട കണ്ടെടുത്തപ്പോള്‍ മാനനഷ്ടക്കേസ് കൊടുത്തു, അതിന് നേരിട്ട തിരിച്ചടി പിണറായിക്ക് ഓര്‍മ്മയില്ലേ എന്നും സുധാകരന്‍ പറഞ്ഞു.
തന്നെ നഗ്‌നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു. എകെ ബാലന്റെ ആരോപണവും തെറ്റാണ്. എകെ ബാലന്‍ ബ്രണ്ണനിലെത്തുന്നത് 1971 ലാണ്. താന്‍ പഠിച്ചത് 67ലാണ്. പേരാമ്പ്ര സ്വദേശിയായ ഫ്രാന്‍സിസും പിണറായിയും തമ്മില്‍ സംഘര്‍ഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ഫ്രാന്‍സിസിനെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ അദ്ദേഹം തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒറ്റുകൊടുത്തതിനാണ് പ്രശാന്ത് ബാബുവിനെ മാറ്റിനിര്‍ത്തിയത്. മമ്പറം ദിവാകരന്‍ പാര്‍ട്ടിയ്ക്ക് അകത്തും പുറത്തുമല്ലാത്ത അവസ്ഥയാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങളും സുധാകരന്‍ നിഷേധിച്ചു. ”ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ അന്തസ്സിന് യോജിച്ചതല്ല. സ്വന്തം മക്കളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് പിണറായി വിജയന്‍ വിവരം പൊലീസില്‍ അറിയിച്ചില്ല. ആരാണ് ഈ കാര്യം പറഞ്ഞത്, മരിച്ച് പോയ സുഹൃത്തും ഫിനാന്‍സറുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോളേജ് വിദ്യാര്‍ഥിക്കെന്ത് ഫിനാന്‍സര്‍. എനിക്ക് അങ്ങനെ ഒരാളെ അറിയില്ല. മരിച്ചയാള്‍ക്ക് എന്തേ പേരില്ല. മുഖ്യമന്ത്രി എന്തു കൊണ്ട് അദ്ദേഹത്തിന്റെ പേര് പറയുന്നില്ല. പൊലീസില്‍ പരാതി കൊടുത്തില്ല.. എന്തുകൊണ്ട് മറ്റാരോടും പറഞ്ഞില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെന്ന കാര്യം അമ്മമാരോടും ഭാര്യയോടുമാണ് എല്ലാവരും പറയുന്നത്. അവരുടെ സുരക്ഷയെ കരുതി. എന്നാല്‍ പിണറായി അത് പറഞ്ഞില്ല. അച്ഛന്റെ സ്ഥാനത്താണോ അദ്ദേഹമെന്ന് എനിക്ക് സംശയമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിക്കുന്ന പ്രതികരണമല്ല പിണറായി വിജയന്‍ നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് വ്യക്തിപരമായ ബഹുമാനിക്കും. പിണറായി വിജയന്‍ അന്തസിന് അനുസരിച്ച് പ്രതികരിക്കണം.”
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !