‘ആറു മണി ബഡായിയും, പതിവു പഴഞ്ചൊല്ലുകളും കേട്ട് മടുത്തു’; നട്ടെല്ല് പണയം വെച്ചില്ലെങ്കിൽ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് അബ്ദു റബ്ബ്

0
‘ആറു മണി ബഡായിയും, പതിവു പഴഞ്ചൊല്ലുകളും കേട്ട് മടുത്തു’; നട്ടെല്ല് പണയം വെച്ചില്ലെങ്കിൽ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് അബ്ദു റബ്ബ് | ‘Tired of hearing the six o’clock bragging and the usual proverbs’; Abdu Rabb wants to file a case against Surendran if he does not pledge his spine

ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് മുൻ മന്ത്രിയും മുസ്ലിം ലീ​ഗ് നേതാവുമായ പികെ അബ്ദു റബ്ബ്. നട്ടെല്ല് ബി.ജെ.പി. ആപ്പീസിൽ പണയം വെച്ചിട്ടില്ലെങ്കിൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കണം സഖാവെയെന്ന് അബ്ദു റബ്ബ് ഫേസ്ബുക്കിൽ കുറിച്ചു. കെ. സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി നിർദേശിച്ച സാഹചര്യത്തിലാണ് ലീ​ഗ് നേതാവിന്റെ പ്രതികരണം.

അബ്ദു റബ്ബിന്റെ വാക്കുകൾ: 

ഊരിപ്പിടിച്ച വാളിനു മുന്നിലൂടെ വേണ്ട, ഊരിപ്പിടിച്ച കൊതുമ്പിനു മുമ്പിലൂടെപ്പോലും നടന്നിട്ടില്ലേ. ഇന്ദ്രനും ചന്ദ്രനുമല്ല.. സുരേന്ദ്രന്റെ പേരിൽ കേസെടുക്കാനാണ് കോടതി നിർദ്ദേശം! ആറു മണി ബഡായിയും, പതിവു പഴഞ്ചൊല്ലുകളും കേട്ട് കേട്ട് മടുത്തു. നട്ടെല്ല് ബി.ജെ.പി. ആപ്പീസിൽ പണയം വെച്ചിട്ടില്ലെങ്കിൽ കെ.സുരേന്ദ്രനെതിരെ കേസെടുക്കണം സഖാവെ.’

സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കൽപ്പറ്റ കോടതിയുടേതാണ് ഉത്തരവിട്ടിരിക്കുന്നത്. യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി കെ നവാസിന്റെ ഹർജി പരിഗണിച്ചാണ് കോടതി നടപടി. സ്ഥാനാർത്ഥിയാവാൻ 50 ലക്ഷം കോഴ നൽകിയെന്ന പരാതിയിൽ കേസെടുക്കണമെന്നാണ് നിർദേശം.

എൻഡിഎയിൽ ചേരാൻ സികെ ജാനു പണം ആവശ്യപ്പെട്ടെന്ന് ആരോപണവുമായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) ട്രഷറർ പ്രസീത അഴീക്കോടാണ് രംഗത്തെത്തിയത്. പത്തുലക്ഷം രൂപയാണ് സുരേന്ദ്രൻ കൈമാറിയത്. എന്നാൽ, ജാനു ആവശ്യപ്പെട്ടത് പത്തുകോടിയാണെന്നും പ്രസീത ആരോപിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റുമായി പ്രസീത നടത്തിയ സംഭാഷണം ഉൾപ്പെടെ പുറത്ത് വിട്ടായിരുന്നു ആരോപണം ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ സികെ ജാനു നിഷേധിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി. സ്ഥാനാർഥിയായി പത്രിക നൽകിയ കെ സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്ന വെളിപ്പെടുത്തലിൽ നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു. മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വിവി രമേശൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇതിൽ നടപടി പുരോഗമിക്കെയാണ് പുതിയ കേസ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !