ട്വിറ്ററിന്​ ഇന്ത്യയിലെ നിയമപരിരക്ഷ നഷ്​ടമായി; നിയമവിരുദ്ധ ട്വീറ്റുകള്‍ക്ക് ഇനി മുതൽ കമ്പനിയ്ക്കെതിരെ കേസെടുക്കാം

0
ട്വിറ്ററിന്​ ഇന്ത്യയിലെ നിയമപരിരക്ഷ നഷ്​ടമായി; നിയമവിരുദ്ധ ട്വീറ്റുകള്‍ക്ക് ഇനി മുതൽ കമ്പനിയ്ക്കെതിരെ കേസെടുക്കാം | Twitter loses legal protection in India; Illegal tweets can now be prosecuted by the company

ഇന്ത്യയിൽ നിയമപരിരക്ഷ നഷ്​ടമാകുന്ന ആദ്യ അമേരിക്കൻ സമൂഹമാധ്യമമായി ട്വിറ്റർ. പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെമായത്. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിത്. ഇനിമുതൽ ട്വിറ്ററിൽ വരുന്ന ഉള്ളടക്കത്തിന്​ കമ്പനിക്കെതിരെ കേസെടുക്കാം. നിയമപരിക്ഷ നഷ്​ടമായതിന്​ പിന്നാലെ ഉത്തർപ്രദേശ്​ പൊലീസ്​ ട്വിറ്ററിനെതിരെ കേസെടുത്തു.

ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്ലീം വൃദ്ധന് നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് തന്റെ താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നുമാണ് വൃദ്ധന്‍ ആരോപിച്ചത്. ഈ സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കം ട്വിറ്ററില്‍ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരേ യുപിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ വൃദ്ധന് നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാള്‍ വിറ്റ മന്ത്രത്തകിടുകളില്‍ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറുപേര്‍ ചേര്‍ന്നാണ് ഇയാള്‍ക്കെതിരേ അതിക്രമം നടത്തിയതെന്നും യുപി പൊലീസ് പറയുന്നു.

കേന്ദ്രസർക്കാറി​ൻെറ പുതിയ ഐ.ടി നിയമങ്ങൾ നടപ്പാക്കാനുള്ള അവസാന തീയതി മേയ്​ 25 ആയിരുന്നു. ഈ തീയതിക്ക്​ ശേഷവും ഇതിനുളള നടപടികൾ ട്വിറ്റർ പൂർത്തിയാക്കിയിരുന്നില്ല. പിന്നീട്​ ഒരാഴ്​ചക്ക്​ ശേഷമാണ്​ നിയമം നടപ്പിലാക്കാനുള്ള നടപടികൾ ട്വിറ്റർ തുടങ്ങിയത്​. നിശ്​ചിത തീയതിക്കകം നിയമങ്ങൾ നടപ്പാക്കാത്തതിനെ തുടർന്നാണ്​ ട്വിറ്ററിനുള്ള നിയമപരിരക്ഷ ഒഴിവാക്കിയതെന്നാണ്​ സൂചന.

ഗാസിയാബാദിൽ മുസ്​ലിം വയോധികൻ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ്​ ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ നിരവധി ട്വീറ്റുകളും വിഡിയോയും ട്വിറ്ററിൽ വന്നിരുന്നു. ഇത്​ സാമൂദായികമായി വേർതിരിവ്​ ഉണ്ടാക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !