സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി

0
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി | Fuel prices rise again in the state

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98 രൂപ 70 പൈസയും ഡീസലിന് 93 രൂപ 93 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 96 രൂപ 76 പൈസയും ഡീസലിന് 92 രൂപ 11 പൈസയുമായി. കൊവിഡ് പ്രതിസന്ധികാലത്ത് ഇന്ധന വില ഇത്തരത്തില്‍ കൂടുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നുണ്ട്.

ഇതിനിടെ രാജ്യത്തെ ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് വന്‍ തുകയാണ് കൊവിഡ് വാക്‌സിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചെലവാക്കുന്നതെന്നും ഇത്തരമൊരു സമയത്ത് ക്ഷേമപദ്ധതികള്‍ക്കായി പണം സംഭരിക്കുകയാണ് ഇന്ധന വില വര്‍ധനവിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നുമാണ് പെട്രോളിയം മന്ത്രി പറയുന്നത്.

‘ നിലവിലെ ഇന്ധനവില ജനങ്ങള്‍ക്ക് പ്രശ്‌നമാണെന്നത് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ 35000 കോടിയിലേറെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരു വര്‍ഷം വാക്‌സിനായി ചെലവഴിക്കുന്നത്. ഇത്തരമൊരു മോശം സമയത്ത് ക്ഷേമപദ്ധതികള്‍ക്കായി ഞങ്ങള്‍ പണം ശേഖരിക്കുകയാണ്,’ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന പറഞ്ഞു.

ഇന്ധന വിലവര്‍ധനവിനെതിരെ പരാതി പറയുന്ന കോണ്‍ഗ്രസ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കാത്തതെന്താണെന്ന് മന്ത്രി ചോദിച്ചു. രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലും ഭരണപങ്കാളിത്തമുള്ള മഹാരാഷ്ട്രയിലും ഇന്ധന നികുതി കുറയ്ക്കട്ടെയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !