റിയാദ്: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് രാജ്യത്തെത്തുന്നവര്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്ന് സൗദി അറേബ്യ. ഇവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കുവാന്‍ അനുവാദമില്ല. വിലക്ക് മാറിയതിന് ശേഷം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരച്ചുട്ടള്ളവര്‍ക്ക് സൗദിയിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതായി വരില്ല. സൗദിയിലെത്തുന്ന വാക്‌സിന്‍ എടുക്കാത്തവരായ വിദേശികള്‍ രാജ്യത്തെത്തി ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
ലോകാരോഗ്യ സംഘടന അംഗീകൃതമായ നാല് വാക്‌സിനുകള്‍ക്കാണ് സൗദി അംഗീകാരം നല്‍കിയിരിക്കുന്നത്. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ്‌ക്കൊപ്പം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും സൗദിയിലെത്തിയതിന് ശേഷം ക്വാറന്റൈനില്‍ കഴിയേണ്ടതില്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !