ഇറച്ചി കോഴിയ്ക്ക് വന്‍ വിലക്കയറ്റം

0
ഇറച്ചി  കോഴിയ്ക്ക് വന്‍ വിലക്കയറ്റം | Big rise in prices of broilers

ഇറച്ചി വിപണിയില്‍ കോഴിയ്ക്ക് വന്‍ വിലക്കയറ്റം. കേരളത്തിലെ ഇറച്ചിക്കോഴികളുടെ ലഭ്യതക്കുറവും വന്‍കിട കമ്ബനികളുടെ ഇടപെടല്‍ മൂലവുമാണ് കോഴി വില കുത്തനെ ഉയരാന്‍ കാരണം. ശനിയാഴ്ച കോഴി വില കിലോയ്ക്ക് 140 രൂപ കടന്നു.

കോഴി ഇറച്ചിക്ക് കിലോയ്ക്ക് 240 മുതല്‍ 245 രൂപ വരെയാണ് ശനിയാഴ്ചത്തെ വില. കഴിഞ്ഞ ആഴ്ച ഇത് 80 മുതല്‍ 90 രൂപ വരെയായിരുന്നു. എന്നാല്‍ ബലിപെരുന്നാള്‍ അടുത്തതോടെ കോഴി വില കുത്തനെ കൂട്ടിയിരിക്കുകയാണ്.

ആഭ്യന്തര കര്‍ഷകര്‍ ഉത്പാദനം നിര്‍ത്തി വെച്ചതോടെ തമിഴ്‌നാട് അടക്കമുള്ള അന്യസംസ്ഥാനത്ത് നിന്നും വരുന്ന ഇറച്ചിക്കോഴികളെ ആശ്രയിക്കേണ്ട അവസ്ഥ വന്നതോടെയാണ് വില കുത്തനെ ഉയരാന്‍ പ്രധാന കാരണം. ആള്‍ കേരള പൗള്‍ട്ടറി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. കെ. നസീര്‍ പറയുന്നു.

ഇറച്ചിക്കോഴി വില നിയന്ത്രിക്കും; മന്ത്രി ചിഞ്ചുറാണി

സംസ്ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളില്‍ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

കോഴിത്തീറ്റ വില കുറഞ്ഞാല്‍ കോഴിയുടെയും വില കുറയും. കേരള ഫീഡ്‌സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ടെന്നും പരമാവധി കര്‍ഷകരിലേക്ക് ഇത് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !