സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

0
CBSE announces Class XII results  സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

ന്യൂഡൽഹി
: സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ ഏറെ കൂടുതലാണ് ഈ വർഷത്തെ വിജയ ശതമാനം. 13,04,561 പരീക്ഷയെഴുതി. 12,96,318 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. ആൺകുട്ടികളുടെ വിജയ ശതമാനം 99.13ഉം പെൺകുട്ടികളുടേത് 99.67 ശതമാനവുമാണ്. 70,004 വിദ്യാർഥികൾ(5.37%) ക്ക് 95 ശതമാനത്തിൽ അധികം മാർക്ക് ലഭിച്ചു. 150152 (11.51%) വിദ്യാർഥികൾക്ക് 90–95 മാർക്ക്. cbseresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് ഫലം അറിയാം. 30:30:40 എന്ന അനുപാതത്തിലാണ് അന്തിമ ഫലം നിർണയിച്ചത്.

10, 11 ക്ലാസുകളിലെ വാർഷികഫലവും 12 ലെ യൂണിറ്റ് ടെസ്റ്റ് / മിഡ്–ടേം / പ്രീ ബോർഡ് (മോഡൽ) പരീക്ഷകളിലെ ഫലവുമാണ് പരിഗണിച്ചത്. സ്കൂളിന്റെ കഴിഞ്ഞ 3 വർഷങ്ങളിലെ ഫലവും കണക്കിലെടുത്തു. ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വർഷം ഓരോ വിഷയത്തിനും ലഭിച്ച ശരാശരി മാർക്കിനേക്കാൾ + /- 5 മാർക്കിലേറെ വ്യത്യാസം ഈ വർഷം പാടില്ല. എല്ലാ വിഷയങ്ങൾക്കും കൂടിയുള്ള മൊത്തം മാർക്കിന്റെ ശരാശരിയിലാകട്ടെ, + /- 2 മാർക്കിലേറെ വ്യത്യാസം പാടില്ല. മാർക്കിടുന്ന രീതിയിൽ സ്കൂളുകൾ തമ്മിലുള്ള വ്യത്യാസം ഫലത്തെ ബാധിക്കാതിരിക്കാനാണിത്. സ്കൂളിൽ റിസൽറ്റ് കമ്മിറ്റിയുണ്ട്. നടപടികൾ വിലയിരുത്താനും സംശയങ്ങൾ പരിഹരിക്കാനും സോൺ തല സമിതിയുമുണ്ട്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !