ഡിഗ്രി,പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കണം; യുജിസി മാര്‍ഗരേഖ

0
Degree and PG admission must be completed by September 30; UGC Guide ഡിഗ്രി,പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കണം; യുജിസി മാര്‍ഗരേഖ

ന്യൂഡല്‍ഹി
: ഡിഗ്രി, പിജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണമെന്ന് യുജിസി. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാര്‍ഗരേഖ യുജിസി പുറത്തിറക്കി.

ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ ഒക്ടോബര്‍ 31 വരെ പ്രവേശനം നടത്താം. സംസ്ഥാന ബോര്‍ഡ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ, പരീക്ഷാ ഫലപ്രഖ്യാപനം മുഴുവന്‍ പൂര്‍ത്തിയായ ശേഷമേ ഡിഗ്രി പ്രവേശനം ആരംഭിക്കാവു. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാ ഫലം വരുന്നതില്‍ എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ ഒക്ടോബര്‍ 18ന് പഠനം ആരംഭിക്കുന്ന രീതിയില്‍ ക്രമീകരണം നടത്തണമെന്നും യുജിസി അറിയിച്ചു.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒക്ടബോര്‍ 31 വരെ ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കരുതെന്നും നിര്‍ദേശം ഉണ്ട്. അതിന് ശേഷം അപേക്ഷ പിന്‍വലിച്ചാല്‍ ഡിസംബര്‍ 31 വരെ പ്രോസസ്സിങ് ഫീസായി പരമാവധി ആയിരം രൂപ മാത്രമേ ഈടാക്കാനാകു. പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കാമെന്നും യുജിസി മാര്‍ഗരേഖയില്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !