കോഴിക്കോട് : പിതാവിനേയും മകളേയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ ഓയാസിസില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ട:ടെക്ക്‌നിക്കല്‍ ഡയറക്ടര്‍ ആവേത്താന്‍ വീട്ടില്‍ പീതാംബരന്‍(61), ശാരിക(31) എന്നിവരെയാണ് ഇന്ന് വൈകീട്ട് മൂന്നരയോടെ രണ്ടു കിടപ്പുമുറികളിലായി ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളില്‍ കെട്ടിയത്. ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. പീതാംബരന്റെ ഭാര്യ: പ്രഭാവതി. മകന്‍:പ്രജിത്(എഞ്ചിനീയര്‍ ബാംഗ്ലൂര്‍)അസി.കമ്മീഷന്‍ എ.എം സിദിഖിന്റെ നേതൃത്വത്തില്‍ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ചെയ്ത് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !