ടോക്യോ: ഒളിമ്ബിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബ്രിട്ടന് അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു ജയവുമായി ടീം ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യയ്ക്കും ബ്രിട്ടണും ആറ് പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യ നാലാമതാണ്.
ഇന്നു രാവിലെ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. വന്ദന കതാര്യയുടെ ഹാട്രിക്കാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നേഹ ഒരു ഗോള്‍ നേടി. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയയാണ്. തിങ്കളാഴ്ച വൈകിട്ട് 5.30നാണ് മത്സരം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !