കർണാടകത്തിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

0
കർണാടകത്തിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമാക്കി | RTPCR for those coming to Karnataka. Certificate is required

ബെംഗളൂരു
: കർണാടകത്തിലേക്ക് കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ജൂലായ് രണ്ടുമുതൽ കേരളത്തിൽനിന്നുവരുമ്പോൾ വാക്സിൻ ഒരു ഡോസെങ്കിലും എടുത്തവർക്ക് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.

അതേസമയം, ആരോഗ്യപ്രവർത്തകർക്കും രണ്ടുവയസ്സിനുതാഴെയുള്ള കുട്ടികൾക്കും അടിയന്തരചികിത്സ, മരണം തുടങ്ങിയ ആവശ്യങ്ങൾക്ക് വരുന്നവർക്കും ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ല. ദിവസേന പഠനത്തിനായും ബിസിനസ് ആവശ്യത്തിനും മറ്റുമെത്തുന്നവർ 15 ദിവസം കൂടുമ്പോൾ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിർദേശമുണ്ട്.

ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ വിമാനത്താവളത്തിൽ ബോർഡിങ് പാസ് നൽകാവൂവെന്ന് സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. തീവണ്ടിയിൽ എല്ലായാത്രക്കാരുടെ കൈയിലും നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെന്ന് റെയിൽവേ അധികൃതർ ഉറപ്പുവരുത്തണം. ബസിൽ കണ്ടക്ടർമാർ ഈകാര്യം ഉറപ്പുവരുത്തണം. കേരളത്തോടും മഹാരാഷ്ട്രയോടും ചേർന്നുകിടക്കുന്ന ജില്ലകളായ ദക്ഷിണ കന്നഡ, കുടക്, മൈസൂർ, ബെലഗാവി, വിജയപുര, കലബുറഗി, ബീദർ ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരോട് ചെക് പോസ്റ്റുകൾ സ്ഥാപിച്ച് എല്ലാ യാത്രക്കാർക്കും ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !