സച്ചാർ കമ്മിറ്റി ശുപാർശയുടെ ഭാഗമായി മുസ്ലീം സമുദായിത്തിന് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന പിണറായി സർക്കാർ 1980 ൽ നായനാർ സർക്കാറിൻ്റെ ഭരണകാലത്ത് മുസ്ലീം യൂത്ത് ലീഗ് നടത്തിയ അറബി ഭാഷാ സംരക്ഷണ സമരം ഓർക്കുന്നത് നന്നായിരിക്കും എന്ന് സംസ്ഥാന മുസ്ലീം ലീഗ് വൈ: പ്രസിഡൻറ് പി.കെ.കെ.ബാവ അഭിപ്രായപ്പെട്ടു.കലാലയങ്ങളിൽ നിന്ന് അറബി ഭാഷാ പഠനത്തെ ഉന്മൂലനം ചെയ്യുന്നതിനായി ഇടതു സർക്കാർ കൊണ്ടുവന്ന കരിനിയമങ്ങളെ,മുസ്ലീം യൂത്ത് ലീഗ് നടത്തിയ ഐതിഹാസിക പോരാട്ടത്തിലൂടെ തിരുത്തേണ്ടി വന്നതും, മജീദ് റഹ്മാൻ കുഞ്ഞിപ്പ എന്നിവരുടെ ജീവൻ സമർപ്പിക്കേണ്ടി വന്നതും അന്നത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻണ്ടായിരുന്ന പി.കെ.കെ.ബാവ ഓർമ്മപ്പെടുത്തി. ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി ഭാഷാ സമര അനുസ്മരണം വെർച്ച്വൽ പ്രോഗ്രാമിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ചെമ്മുക്കൻ യാഹു മോൻ അദ്ധ്യക്ഷത വഹിച്ചു.
പി.അബ്ദുൾ ഹമീദ് മാസ്റ്റർ എം.എൽ.എ, ഷരീഫ് കുറ്റൂർ,പുത്തൂർ റഹ്മാൻ, പി.കെ.അൻവർ നഹ, മുസ്തഫ തിരൂർ, അനുസ്മരണ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു.ഇസ്മായിൽ അരുക്കുറ്റി, അബ്ദുൾ ഖാദിർ ചെക്കിനകത്ത്, ആർ.ശുക്കൂർ, ഫാറൂഖ് പട്ടിക്കര,ഇസ്മായിൽ ഏറാമല കെ.പി.പി.തങ്ങൾ, ഹംസ ഹാജി മാട്ടുമ്മൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.സിദ്ധീഖ് കാലൊടി,കരീം കാലടി, ഇ.ആർ.അലിമാസ്റ്റർ, ഒ.ടി.സലാം,ബദറുദ്ദീൻ തറമ്മൽ,ഷക്കീർ പാലത്തിങ്ങൽ,മുജീബ് കോട്ടക്കൽ,ശിഹാബ് ഇരിവേറ്റി,ഫൈസൽ തെന്നല,എ.പി.നൗഫൽ,സൈനുദീൻ പൊന്നാനി, അബ്ദുൾ സലാം പരി, ജൗഹർ മുറയൂർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. പി.വി.നാസർ സ്വാഗതവും, ഫക്രുദ്ദീൻ മാറാക്കര നന്ദിയും പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !