കൊച്ചി: കണ്ണൂര്‍ പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതികളായ പത്ത് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ജാമ്യം. കണ്ണൂര്‍ റവന്യൂ ജില്ലയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മന്‍സൂറിന്റെ ബന്ധുക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കണ്ണൂര്‍ ജില്ലയിലെ പ്രവേശനവിലക്ക് ഉള്‍പ്പെടെ ജാമ്യവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയത്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്. കേസില്‍ പിടിയിലായവരെല്ലാം പ്രാദേശിക സി.പി.എം. പ്രവര്‍ത്തകരായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !