ന്യൂഡല്‍ഹി: രാജ്യത്ത് 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ ആറു സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ഹിമാചല്‍ പ്രദേശ്, ലഡാക്ക്, ലക്ഷദ്വീപ്, സിക്കിം എന്നിവയാണ് 100 ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത്. ഞായറാഴ്ച വരെ രാജ്യത്ത് 74 കോടി വാക്‌സിന്‍ വിതരണം ചെയ്തു.
വാക്‌സിന്‍ വിതരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. 'ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്കും ആദ്യ കോവിഡ് 19 വാക്‌സിന്‍ ഡോസ് നല്‍കിയ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അഭിനന്ദങ്ങള്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രതിബദ്ധതക്കും ആവേശത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു' -ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !