1921 ലെ മലബാർ സമരം പാശ്ചാത്യരുടെ കോളനിവാഴ്ച്ചക്കെതിരെയുള്ള പോരാട്ടം: ഡോ: പുത്തൂർ റഹ്മാൻ

0
1921 ലെ മലബാർ സമരം പാശ്ചാത്യരുടെ കോളനിവാഴ്ച്ചക്കെതിരെയുള്ള പോരാട്ടം: ഡോ: പുത്തൂർ റഹ്മാൻ  | The Malabar Struggle of 1921: The Struggle Against Western Colonialism: Dr. Puthur Rahman

ദുബൈ:
ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കെതിരെ പോരാടിയ സാധാരണക്കാരായ മാപ്പിളമാരുടെ ഐതിഹാസികമായ ജനകീയ പോരാട്ടമായിരുന്നു 1921ലെ മലബാർ സമരമെന്ന് യുഎഇ കെഎംസിസി പ്രസിഡൻ്റ് ഡോ: പുത്തൂർ റഹ്മാൻ പറഞ്ഞു.

മലബാറിലെ ജനങ്ങൾ ബ്രിട്ടീഷ് വാഴ്ച്ചയെ സമരം ചെയ്ത് വിറപ്പിച്ചത് ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റെ അഖിലേന്ത്യാതലത്തില്‍ ഉയര്‍ന്നുവന്ന സ്വാതന്ത്ര്യസമര മുന്നേറ്റത്തിൻ്റെ ഭാഗമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലബാർ സമര പോരാട്ടത്തിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വേങ്ങരയുടെ അതിജീവനത്തിൻ്റെ നാളുകൾ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1921 ലെ മലബാർ സമരം ഹിന്ദു മുസ്ലിം തോളോട് തോൾ ചേർന്ന് ബ്രിട്ടീഷ് ആധിപത്യത്തിന് നേരെ നടത്തിയ പോരാട്ടമാണെന്നും അതിന്റെ തെളിവുകളാണ് മലബാറിലെ പല കോവിലകങ്ങൾക്കും കാവൽ നിന്നിരുന്നത് മുസ്ലിം സഹോദരങ്ങൾ ആണ് എന്നതും, എന്നാൽ അതൊരു ഹിന്ദു വിരുദ്ധ കലാപമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ അക്കാലത്തു ബ്രിട്ടീഷുകാർ നടപ്പാക്കാൻ ശ്രമിച്ച അതേ രീതി പിന്തുടരുകയാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ യു.എ.ഇ കെഎംസിസി ജനറൽ സെക്രട്ടറി പികെ അൻവർ നഹ പറഞ്ഞു.

1921 ന്റെ സമര ചരിതത്തിൽ ഏറ്റവും പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെട്ട വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വളരെ നിർണായകമായ ഇടപെടലുകൾ നടത്തിയ, ബ്രിട്ടീഷ് വിരുദ്ധമായി ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പടുത്ത വീര നായകനായിരുന്നവെന്ന് പ്രബന്ധാവതരണം നടത്തിയ സി ടി അസ്‌കർ സദസ്സിനെ ബോധ്യപ്പെടുത്തി.

മുസ്ലിം ലീഗിന്റെ സംസഥാന വൈസ് പ്രസിഡന്റും കണ്ണൂരിലെ ലീഗിന്റെ കാരണവരുമായിരുന്ന വി കെ അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ ദുബൈ കെഎംസിസി മലപ്പുറം ജില്ല സെക്രട്ടറി എ പി നൗഫൽ അനുശോചനം രേഖപ്പെടുത്തുകയും, ദുബൈ സുന്നി സെന്റർ പ്രസിഡണ്ട് ഉസ്താദ് സലാം ബാഖവി പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു.

അബ്ബാസ് വാഫി വേങ്ങരയുടെ ഖുർആൻ പാരായണത്തോടെ തുടക്കം കുറിച്ച പരിപാടിക്ക് മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി റഷീദ് കത്താലി സ്വാഗതം പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് അവയിൽ അസീസ് ഹാജി അധ്യക്ഷനായി. കോവിഡ് കാലത്തു നടത്തിയ സേവന പ്രവർത്തനത്തിന് മണ്ഡലം കെഎംസിസി പ്രവർത്തകൻ ഷാഫി കാവുങ്ങലിന് (എ.ആർ നഗർ) ദുബായ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അംഗീകാരപത്രം യു.എ.ഇ കെഎംസിസി പ്രസിഡന്റ് ഡോ: പുത്തൂർ റഹ്മാൻ കൈമാറി. ഹുസൈനാർ ഹാജി എടച്ചാകൈ (ദുബൈ സ്റ്റേറ്റ് കെഎംസിസി ആക്ടിംഗ് പ്രസിഡൻ്റ്),ഇസ്മായിൽ അരി കുറ്റി (ദുബൈ സ്റ്റേറ്റ് കെഎംസിസി ആക്ടിംഗ് ജന. സെക്രട്ടറി), യാഹുമോൻ (ദുബൈ മലപ്പുറം ജില്ല കെഎംസിസി പ്രസിഡൻ്റ്), ഇസ്മയിൽ പൊട്ടക്കണ്ടി,അഡ്വ: സാജിദ് അബൂബക്കർ,ആർ. ഷുക്കൂർ,കെ.പി.എ സലാം,മുഹമ്മദ് പട്ടാമ്പി,ഫാറൂഖ് പട്ടിക്കര,പി. വി നാസർ,സിദ്ധീഖ് കാലടി എന്നവർ ആശംസകൾ നേർന്നു. എൻ. മൂസക്കുട്ടി പരിപാടിക്ക് നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !