രാജ്യമെങ്ങും ആരാധകരുള്ള കരുത്തരില്‍ കരുത്തനായ സുല്‍ത്താന്‍ എന്ന പോത്ത് ഓര്‍മയായി. 21 കോടിയോളം രൂപ വിലമതിപ്പുള്ള ഹരിയാനയിലെ സുല്‍ത്താന്‍ ജോട്ടെ എന്ന് വിളിപ്പേരുള്ള പോത്താണ് ദിവസങ്ങള്‍ക്ക് മുന്‍പ് ചത്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് പോത്തിന്റെ ജീവനെടുത്തത്. രാത്രി മദ്യം കഴിക്കുന്ന ശീലവും ഈ പോത്തിനുണ്ടായിരുന്നു. ഇതിന്റെ വിഡിയോകള്‍ വൈറലായതോടെ പോത്തിനെ തേടി ആരാധകരും എത്തി.
ദിവസവും കിലോക്കണക്കിന് ആപ്പിളും കാരറ്റും പച്ചിലയും വൈക്കോലും 10 ലിറ്ററിലേറെ പാലും സുല്‍ത്താന് വേണമായിരുന്നു. ഒരു ടണ്ണോളമായിരുന്നു ഭാരം.വലിപ്പം െകാണ്ടും അഴക് െകാണ്ടും ഒട്ടേറെ ആരാധകര സ്വന്തമാക്കിയ സുല്‍ത്താന്റെ മദ്യപാന ശീലവും വളരെ പ്രസിദ്ധമായിരുന്നു. മല്‍സരങ്ങളില്‍ പങ്കെടുത്ത് ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
കോടികള്‍ വില പറഞ്ഞിട്ടും സുല്‍ത്താനെ വില്‍ക്കാന്‍ ഉടമ നരേഷ് ബെനിവാലെ തയാറായിരുന്നില്ല. വാര്‍ത്തകളില്‍ സുല്‍ത്താന്‍ നിറഞ്ഞതോടെ പോത്തിന്റെ ബീജത്തിനായി ഒട്ടേറെ ആളുകള്‍ എത്തിയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !