തൃശ്ശൂര്‍: സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയി തിരിച്ചു വരുമ്ബോള്‍ ബസിന്റെ പുറകിലെ സീറ്റില്‍ തളര്‍ന്നു കിടന്ന് മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊന്‍പതര കൊല്ലത്തെ തടവുശിക്ഷ.
2012 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം. പാവറട്ടിയിലെ സ്വകാര്യ സ്‌കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനായിരുന്ന നിലമ്ബൂര്‍ ചീരക്കുഴി കാരാട്ട് അബ്ദുല്‍ റഫീഖ് (44) എന്നയാളെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം പി ഷിബു ശിക്ഷിച്ചത്.
ഇരുപത്തിയൊന്‍പതര കൊല്ലത്തെ കഠിനതടവും കൂടാതെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും പ്രതി നല്‍കണം. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷവും ഒമ്ബത് മാസം കൂടി ശിക്ഷ അനുഭവിക്കണം. 2012 വര്‍ഷത്തില്‍ പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ഈ നിയമപ്രകാരം തൃശൂര്‍ ജില്ലയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്.
പാവറട്ടി പൊലീസ് മുന്‍ സബ് ഇന്‍സ്‌പെക്ടറും, ഇപ്പോഴത്തെ ഇന്‍സ്‌പെക്ടറുമായ എംകെ രമേശാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പാവറട്ടി മുന്‍ ഇന്‍സ്പെക്ടര്‍ എ. ഫൈസല്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണ വേളയില്‍ സാക്ഷികളായിരുന്ന അധ്യാപകര്‍ പലവിധ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കൂറുമാറിയെങ്കിലും അതെല്ലാം അതിജീവിച്ചാണ് പ്രോസിക്യൂഷന്‍ കേസ് തെളിയിച്ചത്.
വിചാരണവേളയില്‍ കോടതി 20 സാക്ഷികളെ വിസ്തരിക്കുകയും 12 തരം രേഖകളും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !