ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി

0
ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി  | The Finance Minister said that the functioning of the treasuries will be made more people friendly

തിരുവനന്തപുരം:
സംസ്ഥാനത്തെ ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. സംസ്ഥാനത്തു ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങള്‍ അടക്കം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ സര്‍ക്കാര്‍ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഹരിപ്പാട് റവന്യു ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹരിപ്പാട് സബ് ട്രഷറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഹരിപ്പാട് ട്രഷറിക്ക് കേരളത്തിന്റെ ട്രഷറി ചരിത്രത്തില്‍ തന്നെ പൈതൃകപരമായ സ്ഥാനമാണുള്ളത്.

ഒരു കാലത്ത് ശബരിമല ക്ഷേത്രത്തിന്റെ വരുമാനം അടക്കം സൂക്ഷിച്ചിരുന്ന ട്രഷറിയാണിത്. ഇത്തരത്തില്‍ ചരിത്ര പ്രാധാന്യമുള്ള ട്രഷറികളുടെ പഴയകാല പ്രവര്‍ത്തനത്തെ കുറിച്ചുള്ള അറിവുകള്‍ പുതു തലമുറയിലേക്ക് കൂടി പകര്‍ന്നു നല്‍കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !