കോട്ടക്കൽ: കോട്ടക്കൽ ജി.യു.പി.സ്കൂളിന് നിർമ്മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തല ഉദ്ഘാടന പരിപാടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.വി.പി. ജോയ് ഐ എ എസ് സ്വാഗതം പറഞ്ഞു.
സ്കൂൾ തല പരിപാടിയുടെ ഉദ്ഘാടനവും ശിലാഫലകം അനാഛാദനവും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർ പേഴ്സൺ ബുഷ്റ ഷെബീർ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിൽ നിന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശ പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടര കോടി രൂപ അനുവദിച്ചാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്.
സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി.വൈസ് ചെയർമാൻ പി.പി. ഉമ്മർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റംല പാറൊളി, വാർഡ് കൗൺസിലർ ഗോപിനാഥൻ കോട്ടുപറമ്പിൽ, നഗരസഭ കൗൺസിലർമാരായ ടി. കബീർ മാസ്റ്റർ, സലീം പി.പി, രാഗിണി യു,എ.ഇ. ഒമാരായ മുരളീധരൻ കെ.ടി, മുഹമ്മദ് കുട്ടി പി.കെ, ബി.പി.സി പി. മുഹമ്മദലി, പ്രധാനാധ്യാപകൻ ഇസ്മയിൽ കെ.പി , പി.ടി.എ പ്രസിഡന്റ് അൻവർ മണ്ടായപ്പുറം, എം.ടി.എ പ്രസിഡന്റ് ശാന്തിർമയി,സാജിദ് മങ്ങാട്ടിൽ, സുർജിത് എൻ.പി, വിജയ് കൃഷ്ണൻ , സുഭാഷ്, സന്ധ്യ എം, സുനിത പി എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !