ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടമായ യുവേഫ ചാമ്പ്യൻസ് ലീഗിന് ചൊവ്വാഴ്ച തുടക്കമാവുന്നു. 32 ടീമുകള്‍ നാല് പേരടങ്ങുന്ന എട്ട് ഗ്രൂപുകളിലായി മത്സരിക്കും. എ മുതല്‍ എച് വരെയാണ് ഗ്രൂപുകള്‍. ആദ്യ ദിവസം തന്നെ ചില സൂപെര്‍ പോരാട്ടങ്ങള്‍ ആരാധകര്‍ക്ക് കാണാം. ഇ മുതല്‍ എച്ച് വരെയുള്ള ഗ്രൂപുകളിലെ 16 ടീമുകളാണ് ചൊവ്വാഴ്ച രാത്രി കളത്തിലിറങ്ങുക. യൂറോപ്യന്‍ ഫുട്ബോളിലെ വമ്ബന്മാരായ എഫ്.സി. ബാര്‍സിലോണയും ബയേണ്‍ മ്യൂണികും നേര്‍ക്കുനേര്‍ വരുന്നതാണ് പ്രധാന ആകര്‍ഷണം. കൂടാതെ മാഞ്ചെസ്റ്റര്‍ യുനൈറ്റഡ്,നിലവിലെ ജേതാക്കളായ ചെല്‍സി, യുവന്റസ് തുടങ്ങിയ പ്രമുഖ ടീമുകളും ആദ്യ ദിവസം കളത്തിലിറങ്ങും.
ഇന്‍ഡ്യന്‍ സമയം രാത്രി 10.15ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വിസ് ക്ലബായ യംഗ് ബോയ്സിനെയും സെവിയ റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെയും നേരിടും. രാത്രി 12.30ന് തുടങ്ങുന്ന മത്സരങ്ങളില്‍ ബാര്‍സിലോണ, ബയേണ്‍ മ്യൂണികിനെയും ചെല്‍സി, റഷ്യന്‍ ക്ലബ് സെനിത്ത് എഫ്സിയെയും യുവന്‍റസ് സ്വീഡിഷ് ടീമായ മാള്‍മോയെയും നേരിടും. ഇതേ സമയം വിയ്യാറയല്‍ അറ്റ്ലാന്റയെയും ലില്ലെ വോള്‍ഫ്സ്ബര്‍ഗിനെയും ഡൈനാമോ കിവ് ബെന്‍ഫികയെയും നേരിടും.
ബയേണിനോട് ഒരു വര്‍ഷം മുന്‍പേറ്റ നാണംകെട്ട തോല്‍വിക്ക് ബാര്‍സിലോണ പകരംവീട്ടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സൂപ്പര്‍താരം ലയണല്‍ മെസി ക്ലബ്ബ് വിട്ടതിനുശേഷം ചാമ്ബ്യന്‍സ് ലീഗില്‍ ആദ്യപോരാട്ടത്തിനാണ് ബാര്‍സ ഇറങ്ങുന്നത്. മികച്ച ഫോമിലുള്ള മെംഫീസ് ഡീപേയിയിലും യുവതാരങ്ങളിലുമാണ് ബാര്‍സ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ പ്രതീക്ഷ വെക്കുന്നത്. അതെ സമയം ജൂലിയന്‍ നാഗെല്‍സ്‌മാന്റെ കീഴില്‍ ഇറങ്ങുന്ന ബയേണിന്റെ കരുത്ത് റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി തന്നെയാണ്. ബാര്‍സയുടെ തട്ടകത്തിലാണ് മത്സരം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !