നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന് തുടക്കമിട്ട പാലാ ബിഷപിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതാധ്യക്ഷന്മാര്‍ പാലിക്കുന്ന പൊതുധാരണക്ക് വിരുദ്ധമാണ് പാലാ ബിഷപ്പിന്റെ പ്രസ്ഥാനവനയെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. തൃപ്പനച്ചി ഉറൂസ് സമാപന സംഗമ വേദിയിലെ പ്രസംഗത്തിലായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം.
'മാന്യത നിലനിര്‍ത്തുന്നതും, വിദ്വേഷം ഉണ്ടാക്കാതിരിക്കലും മതങ്ങളുടെ പൊതുതത്വം'. എന്നാല്‍ ഉന്നയിച്ച വിഷയത്തോട് മറുപടി പറയാനില്ല. 'മുസ്ലിം നാമധാരി എന്തെങ്കിലും ചെയ്താല്‍ ആ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ വിമര്‍ശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതവും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുഖ പ്രസംഗത്തിലാണ് ബിഷപ്പിനെതിരെ സമസ്ത രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. പാലാ ബിഷപ്പ് നടത്തിയ അതിഭീകരമായ വര്‍ഗീയ വിഷംചീറ്റലാണ്. ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ സമുദായ നേതാക്കന്മാര്‍ നടത്തിയ മൗനം കുറ്റകരമാണ്. ബിഷപ്പിനെതിരേ നടപടിയെടുക്കാത്ത ഭരണകൂട ഉദാസീനതയെയും വിലയിരുത്തേണ്ടതുണ്ടെന്നും വിഷംചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസ്സുകളും എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം കുറ്റപ്പെടുത്തിയിരുന്നു.
എഴുതിയ പ്രസംഗം മൈക്കിനു മുന്നില്‍ വായിക്കുകയായിരുന്നു പാലാ ബിഷപ്പ്. അതുകൊണ്ടുതന്നെ ആവേശത്തില്‍ നടത്തിപ്പോയ പ്രസംഗമല്ലെന്ന് വ്യക്തമാണ്. ക്രിസ്ത്യാനികളില്‍ മുസ്‌ലിംവിരോധം വളര്‍ത്തണമെന്ന കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു പരാമര്‍ശങ്ങള്‍ക്ക് വ്യക്തമാണ്. വിദ്വേഷപ്രസംഗം നടത്തിയശേഷം ഇന്നു വരെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനെ അപലപിച്ചിട്ടില്ല. പല രാഷ്ട്രീയ നേതാക്കളും മിണ്ടിയിട്ടില്ല, അതിനര്‍ത്ഥം അവരുടെ മനസിലും ഈ അഭിപ്രായം തന്നെയാണ് ഉള്ളത് കൊണ്ടാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.
Source: Reportertv
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !