മലപ്പുറം : 'പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക ' എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ കാര്‍ഷിക പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിക്കാഴ്ച സംഘടിപ്പിച്ചു. ജില്ലയിലെ 77 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ ആരംഭിച്ച 150 ഏക്കര്‍ സംഘകൃഷി ഇടങ്ങളിലാണ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയത്.
പയര്‍ ,വെണ്ട, വഴുതന, കപ്പ, മധുരക്കിഴങ്ങ്, കുമ്പളം, ചിരങ്ങ, വെള്ളരി, കൈപക്ക, ചീര, കാച്ചിലുകള്‍ തുടങ്ങി 15 ഇനം കാര്‍ഷിക വിളകള്‍ക്ക് പുറമെ മത്സ്യം, താറാവ്, കോഴി, ആട് കൃഷിയും നടന്നു വരുന്നു. ഇതിനായി സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ രുപീകരിച്ച 33 അംഗ കര്‍ഷക സംഘമാണ് സംഘ കൃഷിക്ക് നേതൃത്വം നല്‍കിയത്.
ഒക്ടോബറില്‍ സോണ്‍ കേന്ദ്രങ്ങളില്‍ കാര്‍ഷിക ചന്തകള്‍ സംഘടിപ്പിക്കും. വിഷ രഹിത പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്. മലപ്പുറം സോണിലെ പൂക്കോട്ടൂര്‍ സര്‍ക്കിളില്‍ നടന്ന കൃഷിക്കാഴ്ചയുടെ ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ആര്‍.പി. ഹുസൈന്‍ ഇരിക്കൂര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. വി.പി.എം. ഇസ്ഹാഖ്, സയ്യിദ് മുര്‍തള ശിഹാബ് സഖാഫി, ടി.സിദ്ദീഖ് സഖാഫി, പി.പി.മുജീബ് റഹ്മാന്‍, പി.കെ.മുഹമ്മദ് ശാഫി, കെ.നജ്മുദ്ദീന്‍ സഖാഫി, എം. ദുല്‍ഫുഖാര്‍ സഖാഫി, ടി.സിദ്ദീഖ് മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !