തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അനാവശ്യമായ എതിര്‍പ്പിന്റെ പേരില്‍ പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏത് പദ്ധതി വന്നാലും എതിര്‍ക്കാന്‍ ചിലരുണ്ടാകുന്നു. യുഡിഎഫ് എന്ത് കൊണ്ട് ഇങ്ങനെ നിലപാട് എടുത്തു എന്ന് മനസിലാകുന്നില്ല. പദ്ധതിയെ എതിര്‍ക്കുന്നത് നാടിന്റെ ഭാവിക്ക് നല്ലതല്ല. എതിര്‍പ്പ് നാടിന് ഗുണകരമല്ല. യുഡിഎഫ് എതിര്‍പ്പ് പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അര്‍ധ അതിവേഗ കെറെയില്‍ പദ്ധതി സംസ്ഥാനത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ നാടിന്റെ മാറ്റത്തിന് ഉപകരിക്കുന്നതാണ്. പദ്ധതിയെ സങ്കുചിത കണ്ണിലൂടെ കാണരുത്. കെറെയിലിനെ എതിര്‍ക്കുന്നത് നാടിന്റെ ഭാവി തുലയ്ക്കുന്നതിന് തുല്യമാണ്. യുഡിഎഫ് എതിര്‍പ്പില്‍ നിന്ന് പിന്മാറി പദ്ധതി നടപ്പാക്കാന്‍ സഹകരിക്കണം. അനാവശ്യമായ എതിര്‍പ്പിന്റെ പേരില്‍ പുറകോട്ട് പോകില്ല. വളരെ കുറച്ച് സ്ഥലം മാത്രം മതി പദ്ധതിക്ക്. നല്ല നഷ്ടപരിഹാരം നല്‍കും. കൃത്യമായ പുനരധിവാസ പദ്ധതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !