ആലപ്പുഴ ജില്ലാ കോടതിയിൽ വ്യാജ അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന സെസി സേവ്യർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആലപ്പുഴ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്.
കേസിൽ സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ സെസി ഇപ്പോഴും ഒളിവിൽ തന്നെയാണ്.
സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. ആലപ്പുഴയിലെ കോടതിയിലാണ് വ്യാജ അഭിഭാഷകയായ സെസി സേവ്യര്‍ പ്രാക്ടീസ് ചെയ്തിരുന്നത്. സെസി അഭിഭാഷക ബിരുദം നേടിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്.
ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലായിരുന്നു പൊലീസ് നടപടി. അതേസമയം തനിക്കെതിരെ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ വഞ്ചിക്കുകയായിരുന്നു എന്നുമാണ് സെസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !