ആരോഗ്യ, ചികിത്സാ വിവരങ്ങൾ ലഭ്യമാക്കുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതിയുമായി പ്രധാനമന്ത്രി

0
ആരോഗ്യ, ചികിത്സാ വിവരങ്ങൾ ലഭ്യമാക്കുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതിയുമായി  പ്രധാനമന്ത്രി | PM launches AYUSHMAN BHARAT Digital Mission project to provide health and medical information

ന്യൂഡൽഹി
: പ്രത്യേക തിരിച്ചറിയൽ കാർഡ് വഴി രാജ്യത്തെ എല്ലാ പൗരന്മാരുടെയും ആരോഗ്യ, ചികിത്സാ വിവരങ്ങൾ ലഭ്യമാക്കുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ തുടക്കമിട്ടു. 2020ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി കേന്ദ്ര ഭരണപ്രദേശങ്ങളിൽ പരീക്ഷിച്ച ശേഷമാണ് രാജ്യവ്യാപകമാക്കുന്നത്.

എല്ലാവർക്കും പ്രത്യേക നമ്പരുള്ള ഓൺലൈൻ ആരോഗ്യ തിരിച്ചറിയാൽ കാർഡ് നൽകും. പരിശോധനകൾ, കണ്ടെത്തിയ രോഗങ്ങൾ, പരിശോധിച്ച ഡോക്‌ടറുടെ വിവരങ്ങൾ, ഡോക്‌ടർ കുറിച്ച മരുന്നുകൾ, മറ്റ് ആരോഗ്യ കാര്യങ്ങൾ തുടങ്ങിയവ ലഭ്യമാവും. അലോപ്പതി, ഡെന്റൽ, ഫിസിയോതെറാപ്പി, ഹോമിയോ, ആയുർവേദ, യുനാനി, സിദ്ധ ആശുപത്രികളിലും ക്ളിനിക്കുകളിലും കാർഡ് നിർബന്ധമാക്കും. പ്രത്യേക മൊബൈൽ ആപ്പും വരും.

കാർഡ് നമ്പർ അടിസ്ഥാനമാക്കി വ്യക്തിഗത, ചികിത്സാ വിവരങ്ങൾ ആശുപത്രിയിൽ നിന്ന് ആരോഗ്യ മിഷൻ പോർട്ടലിൽ ചേർക്കും.ലോഗിൻ ഐഡിയും പാസ്‌വേർഡും നമുക്ക് സ്വയം സൃഷ്‌ടിക്കാം. ഫോട്ടോയും, ഫോൺ നമ്പരും മാറ്റാം.

മോദി സർക്കാർ നടപ്പാക്കിയ ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ തുടർച്ചയാണിത്. ചണ്ഡീഗഡ്, ലഡാക്, ദാദ്ര നാഗർ ഹാവേലി, ദാമൻ ദിയു, പുതുച്ചേരി, ആൻഡമാൻ നിക്കോബർ , ലക്‌ഷദ്വീപ്, എന്നിവിടങ്ങളിലാണ് വിജയകരമായി ആദ്യം നടപ്പാക്കിയത്.

സേവനം:
ഡോക്‌ടർമാരുടെ അപ്പോയ്‌മെന്റ്, ടെലിമെഡിസിൻ , ഡോക്‌ടർമാരുമായി ആരോഗ്യവിവരങ്ങൾ പങ്കിടൽ, ആരോഗ്യ വിദഗ്‌ദ്ധരുടെ രജിസ്‌ട്രി , ചികിത്സയ്‌ക്കും മറ്റുമുള്ള പണം നിക്ഷേപിക്കൽ, ആശുപത്രിയിൽ ചീട്ടാക്കൽ.

കാർഡ്:
പേര്, ഐഡി നമ്പർ, ഫോട്ടോ, ജനനത്തിയതി, ലിംഗം, ഫോൺ നമ്പർ, ക്യൂആർ കോഡ്. ഡൗൺ ലോഡ് ചെയ്‌ത് പ്രിന്റെടുക്കാം.

വിമർശനം:
. വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ ചോർന്നേക്കാം.ഗവേഷണ കമ്പനികളും ഔഷധ കമ്പനികളും അനുമതിയില്ലാതെ ഉപയോഗപ്പെടുത്തും. സ്വകാര്യ മേഖലയ്‌ക്കും പദ്ധതിയിൽ പങ്കാളിത്തമുള്ളതിനാൽ ഡേറ്റാ ചോർച്ചയ്ക്ക് സാധ്യത.

ഡിജിറ്റൽ കാർഡിന്:
https://healthid.ndhm.gov.in എന്ന ലിങ്കിൽ ക്ളിക്കു ചെയ്യുക. ആധാർ കാർഡ് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.

ആധാർ നമ്പരുമായി ലിങ്കു ചെയ്‌ത മൊബലിൽ ലഭിക്കുന്ന ഒ.ടി.പി നൽകുക.

ആധാർ ഇല്ലാത്തവർക്ക് മൊബൈൽ നമ്പർ നൽകി ഒ.ടി.പി വഴി രജിസ്റ്റർ ചെയ്യാം.

ഡോക്ടർമാരുടെ രജിസ്ട്രേഷന്:
സ​ർ​ക്കാ​ർ​-​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ൾ,​ ​ക്ളി​നി​ക്കു​ക​ൾ,​ ​ലാ​ബോ​റ​ട്ട​റി​ക​ൾ,​ ​സ്കാ​നിം​ഗ് ​കേ​ന്ദ്ര​ങ്ങ​ൾ,​ ​ഫാ​ർ​മ​സി​ക​ൾ,​ ​ബ്ള​ഡ് ​ബാ​ങ്കു​ക​ൾ,​ ​ഡേ​ ​കെ​യ​ർ​ ​സെ​ന്റ​ർ,​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​ർ​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​ര​ജി​സ്ട്രേ​ഷ​ൻ ​h​t​t​p​s​:​/​/​f​a​c​i​l​i​t​y.​n​d​h​m.​g​o​v.​in എന്ന വെബ്സൈറ്റിലൂടെയാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !