താനൂരിൽ ദേവദാർ പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് അപകടം. തിരൂരിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആറരയോടെയാണ് അപകടം ഉണ്ടായത്.
റെയിൽവേ മേലാപ്പാലമാണിത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിയുകയായിരുന്നു. ഗുരുതരമായി ആർക്കും പരിക്കേറ്റില്ലെന്നാണ് വിവരം. പരിക്കേറ്റ ആളുകളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി മാറ്റുകയാണ്.
ബസിന് താഴെ ആരും കുടുങ്ങിയിട്ടില്ലെന്നാണ് വിവരം. 20ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. ബസിലുണ്ടായിരുന്ന എല്ലാവരേയും രക്ഷപെടുത്തി. വലിയ ഗതാഗതക്കുരുക്കാണ് പ്രദേശത്തുണ്ടായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !