ന്യൂഡൽഹി: കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ വിമാനയാത്രയ്ക്കു കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ. ഒക്ടോബർ 18 മുതൽ വിമാനക്കമ്പനികൾക്കു നിയന്ത്രണമില്ലാതെ ആഭ്യന്തര സർവീസുകൾ നടത്താമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡിനു മുൻപുണ്ടായിരുന്നതിന്റെ 85 ശതമാനം സർവീസുകൾ സെപ്റ്റംബർ 18 മുതൽ വിമാനക്കമ്പനികൾ നടത്തുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
ഒക്ടോബർ 9ന് ഇന്ത്യൻ വിമാനക്കമ്പനികൾ 2,340 ആഭ്യന്തര സർവീസുകളാണു നടത്തിയത്. ഇതു കോവിഡിനു മുൻപുള്ള ശേഷിയുടെ 71.5 ശതമാനമാണെന്നു വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. നിലവിലെ കോവിഡ് സാഹചര്യം അവലോകനം ചെയ്തും, വിമാന യാത്രയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണം കൂടിയതും കണക്കിലെടുത്താണു തീരുമാനമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വർഷം മേയ് 25ന് ആണ് ഷെഡ്യൂൾ ചെയ്ത ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയത്.
കോവിഡിനു മുൻപുള്ള സർവീസുകളുടെ 33 ശതമാനത്തിൽ കൂടുതൽ പ്രവർത്തിക്കരുത് എന്നായിരുന്നു അന്നത്തെ നിർദേശം. 2020 ഡിസംബറോടെ ഈ പരിധി ക്രമേണ 80 ശതമാനമായി ഉയർത്തി. ഈ വർഷം ജൂൺ 1 വരെ ഇതു തുടർന്നു. രാജ്യാന്തര യാത്രക്കാർക്കു ടൂറിസ്റ്റ് വീസ അനുവദിക്കുന്നതും സർക്കാർ പുനഃരാരംഭിച്ചു. നവംബർ 15 മുതൽ ഇന്ത്യയിലെത്തുന്ന വിദേശികൾക്കാണു പുതിയ ടൂറിസ്റ്റ് വീസ അനുവദിക്കുക. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് ഈ മാസം 15 മുതലും വീസ നൽകുമെന്നാണ് അറിയിപ്പ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !