തിരൂർ: വക്രീകരിക്കപ്പെടുന്ന ചരിത്ര വായന പുതിയ കാലത്തിന് ആപത്താണെന്നും ചരിത്രത്തിൻ്റെ വക്രീകരണം രാജ്യത്തിൻ്റെ സ്വത്വത്തെ ബാധിക്കുമെന്നും ഐ.എസ്. എം സംസ്ഥാന സമിതി തിരൂരിൽ സംഘടിപ്പിച്ച 1921 മലബാർ സമരം ചരിത്ര ബോധനം അഭിപ്രായപ്പെട്ടു. സ്വതന്ത്ര ചരിത്രത്തിലെ സുവർണ്ണ ഏടുകളെ വർഗീയതയുടെ നിറം നല്കി മായ്ച്ച് കളയാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയ മാണെന്നും സംഗമം കൂട്ടിച്ചേർത്തു. 1921 മലബാർ സമരം സ്വതന്ത്രത്തിൻ്റെ ചരിത്ര ബോധനം ഓർമ്മപ്പെടുത്തി.
ചരിത്ര ബോധനം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജനറൽ സെരട്ടറി ഡോ: അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.ഡോ. കെ.ടി ജലീൽ എം എൽ എ മുഖ്യാതിഥിയായിരുന്നു'. ഡോ. വി. ഹിഖ്മത്തുള്ള , ഡോ.കെ.എസ് മാധവൻ, , ഡോ. ഫുഖാറാലി,എം.ടി. മനാഫ് മാസ്റ്റർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു., യൂനുസ് നരിക്കുനി, ടി. ആബിദ് മദനി, അബ്ദുൽ കരീo എഞ്ചിനീയർ, പി. മുഹമ്മദ് കുട്ടി ഹാജി, ഷാനവാസ് പറവനൂർ , ജലീൽ വൈരങ്കോട്, ഐ.വി. അബ്ദുൽ ജലീൽ , റാഫി കുന്നുപുറം ,ഷരീഫ് കോട്ടക്കൽ, മജീദ് കണ്ണാടൻ, യൂനുസ് മയ്യേരി, സി. എം.സി. യാസിർ അറഫാത്ത് , ടി കെ എ എൻ ഹാരിസ് , ഡോ. റജൂൽ ഷാനിസ് , ഖയ്യും കുറ്റിപ്പുറം, ഹബീബ് നീരോൽപ്പാലം എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !