മലപ്പുറം : റോഡ് സുരക്ഷ ജനജാഗ്രതാ സദസ്സും, ലഘുലേഖ വിതരണവും മലപ്പുറം ടൗണില്‍ റോഡ് ആക്‌സിഡന്റ് ആക്്ഷന്‍ ഫോറം മലപ്പുറം മേഖലാ കമ്മിറ്റി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ എം കെ യാത്രാവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സുരക്ഷാ ബോധവല്‍ക്കരണ നോട്ടീസ് വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ നടക്കുന്ന റോഡ് അപകട മരണങ്ങളുടെ കണക്ക് ഭീതിയുണര്‍ത്തുന്നതാണെന്നും അമിത വേഗതയും അശ്രദ്ധയുമാണ് ഇതിന് കാരണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. മലപ്പുറം പോലീസ് സ്‌റ്റേഷന്‍ , പിങ്ക് പോലീസ് എന്നിവരുടെ സഹകരണത്തോടെ പത്തോളം കേന്ദ്രങ്ങളില്‍ നൂറുകണക്കിന് അറിയിപ്പ് നോട്ടീസുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സലീന ടീച്ചര്‍,റാഫ് ജില്ലാ ജന. സെക്രട്ടറി നൗഷാദ് മാമ്പ്ര, മറ്റു ഭാരവാഹികളായ പാലോളി അബ്ദുറഹിമാന്‍, എ കെ ജയന്‍, ഷീജ ടി, ജൂബിന സാദത്ത്, ബുഷ്‌റ പന്തല്ലൂര്‍, ഷബീറലി കോഡൂര്‍, നൗഫല്‍ വരിക്കോടന്‍, അബ്ദുറഹിമാന്‍ പി എന്നിവര്‍ നേതൃത്വം നല്‍കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !