‘നീ ഇല്ലാതെ എന്റെ അരി വേവില്ല..’ സ്നേഹം കൊണ്ട് കുക്കറിനെ കല്യാണം കഴിച്ച് യുവാവ്. ഇൻഡോനീഷ്യക്കാരൻ ഖോറുല്‍ അനമാണ് റൈസ് കുക്കറിനെ കല്യാണം കഴിച്ച് ഞെട്ടിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഖോറുല്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. കുക്കറും യുവാവും പരമ്പരാഗത വേഷത്തിലാണ് വിവാഹത്തിനെത്തിയത്. വെള്ള ജുബ്ബ അണിഞ്ഞ ഖോറുലിന്‍റെയും നെറ്റ് കൊണ്ട് അലങ്കരിച്ച കുക്കറിന്‍റെയും ചിത്രം സഹിതമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുക്കറിനെ ചുംബിക്കുന്നതും ചിത്രത്തില്‍ കാണാം.
നിയമപരമായ എല്ലാ കടമ്പയും കഴിഞ്ഞുവെന്നും ഖോറില്‍ അറിയിച്ചു. നിമിഷ നേരംകൊണ്ട് പോസ്റ്റ് വൈറലായി. പക്ഷേ,ഇത് സത്യമാണോയെന്ന് പലരും ചോദിച്ചിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് നാലു ദിവസം പിന്നിട്ടപ്പോള്‍ കുക്കറിനെ ഡിവോര്‍സ് ചെയ്തതായും ഖോറില്‍ അറിയിച്ചു. പാചകം ചെയ്യാന്‍ മാത്രമേ റൈസ് കുക്കറിനെകൊണ്ട് സാധിക്കൂ എന്ന് മനസിലാക്കിയതിനാല്‍ താന്‍ കുക്കറുമായി വേര്‍പിരിയുകയാണെന്നും ഖോറില്‍ പറഞ്ഞു.
ഇന്തോനീഷ്യയിൽ ഏറെ ആരാധകരുള്ള സോഷ്യൽമീഡിയ താരമാണ് ഖോറുല്‍ അനം. തന്റെ ഇടക്കിടെ ആരാധകരെ രസിപ്പിക്കാന്‍ ഖോരുള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്. അത്തരത്തിെലാരു തമാശയാണ് ഈ കുക്കർ കല്യാണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !