മോൻസണെ കുറ്റക്കാരനാക്കാൻ മോട്ടോർ വാഹനവകുപ്പിനും കഴിഞ്ഞേക്കില്ല, 'തള്ളുകേസിൽ' പിടിമുറുക്കാൻ അന്വേഷണ സംഘം

0
മോൻസണെ കുറ്റക്കാരനാക്കാൻ മോട്ടോർ വാഹനവകുപ്പിനും കഴിഞ്ഞേക്കില്ല, 'തള്ളുകേസിൽ' പിടിമുറുക്കാൻ അന്വേഷണ സംഘം | The Department of Motor Vehicles may not be able to convict Monson, the investigation team to catch in the 'push case'

കൊച്ചി
: പുരാവസ്തു തട്ടിപ്പുകേസിൽ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ കണ്ടെത്തിയ ആഡംബര കാറുകൾ എല്ലാം പാട്ടവണ്ടികളെന്നും റോഡിലിറക്കാൻ കഴിയാത്തവയാണെന്നും മോട്ടോർവാഹനവകുപ്പിന്റെ കണ്ടെത്തൽ. കാലാവധി തീരാറായതും എൻജിൻ തകരാറിലായതുമായ എട്ട് കാറുകളാണ് പരിശോധിച്ചത്. ടൊയൊട്ട, മസ്ത, ലാന്‍സ്‌ക്രൂയിസര്‍, റേഞ്ച് റോവര്‍, ബെന്‍സ്, ഫെറാരി തുടങ്ങിയ കമ്പനികളുടെ കാറുകളാണിവ. മിക്കതിന്റെയും ടയര്‍ തേഞ്ഞ് തീര്‍ന്നിട്ടുണ്ട്. ഇടപാടുകാരെ കബളിപ്പിക്കാൻ വീട്ടിൽ ഇവ പ്രദർശി​പ്പിക്കുകയായിരുന്നു.കാറുകള്‍ക്കെല്ലാം തന്നെ രൂപമാറ്റവും വരുത്തിയിട്ടുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്.

മൂന്ന് വാഹനങ്ങളുടെ രേഖകളുടെ ആധികാരികത കണ്ടെത്താൻ മഹാരാഷ്ട്ര, ഹരിയാന, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി. ഇവിടെ നിന്നുളള റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടർ നപടികൾ എടുക്കുക. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വാഹന വില്‍പ്പനക്കാരില്‍ നിന്ന് കണ്ടം ചെയ്യാറായ വാഹനങ്ങള്‍ തുച്ഛവിലയില്‍ മോൻസൺ വാങ്ങിക്കുകയായിരുന്നു. വാഹനങ്ങള്‍ റോഡില്‍ ഇറക്കാത്തതിനാല്‍ത്തന്നെ നിയമലംഘനം നടത്തിയതായി തെളിയിക്കാനുള്ള സാദ്ധ്യതയും കുറവാണ്. അതിനിടെ,മോ​ൻ​സ​ന്റെ​ ​മൂ​ന്നു​ ​ആ​ഡം​ബ​ര​ ​കാ​റു​ക​ൾ​ ​കൂ​ടി​ ​ക​ണ്ടെ​ത്തിയിട്ടുണ്ട്.​ ​അ​റ​സ്​​റ്റി​നു​ ​മു​മ്പ് ​മോ​ൻ​സ​ൺ​ ​ക​ള​വം​കോ​ട​ത്തെ​ ​വ​ർ​ക്ക് ​ഷോ​പ്പി​ൽ​ ​അ​​​റ്റ​കു​​​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി​ ​പ​ഞ്ചാ​ബ് ​ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള​ ​ബെ​ൻ​സ്,​ ​ക​ർ​ണാ​ട​ക​ ​ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള​ ​പ്രാ​ഡോ,​ ​ഛ​ത്തി​സ്ഗ​ഡ് ​ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള​ ​ബി.​എം.​ഡ​ബ്ല്യൂ​ ​എ​ന്നീ​ ​കാ​റു​ക​ൾ​ ​ന​ല്കി​യി​രു​ന്നു.​ ​വ​ർ​ക്ക് ​ഷോ​പ്പ് ​ഉ​ട​മ​യി​ൽ​ ​നി​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു.​ ​കാ​റി​ന്റെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​വി​വ​ര​ങ്ങ​ൾ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പ് ​പ​രി​ശോ​ധി​ച്ചു​ ​വ​രി​ക​യാ​ണ്.

മോൻസന്റെ തള്ളുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പരാതിക്കാരോട് മോൻസൺ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. മുംബയിൽ വച്ച് താൻ ഒരാളെ വെടിവച്ചു കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടുണ്ടെന്നും തനിക്ക് അധോലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മോന്‍സണ്‍ പരാതിക്കാരോട് പറഞ്ഞിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇതിനിടെ തനിക്ക് പരിക്കേറ്റിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചെല്ലാമാണ് അന്വേഷിക്കുന്നത്. ഇവയെല്ലാം മോൻസന്റെ വെറും തള്ളുകളാണെന്നാണ് കരുതുന്നത്. എന്നാൽ ഡൽഹിയിലും ഇന്ത്യയിലെ മറ്റിട‌ങ്ങളിലും ഇയാൾക്ക് ചില ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടത്തുന്നത്.

അതിനിടെ ​ ​മോ​ൻ​സ​ൺ​ ​ 17​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കാ​നു​ണ്ടെ​ന്ന് ​കാ​ട്ടി​ ​വ്യ​വ​സാ​യി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​ന​ട​ത്ത​റ​ ​മി​റാ​യ് ​നി​ധി​ ​എം.​ഡി​ ​ഹ​നീ​ഷ് ​ജോ​ർ​ജാ​ണ് ഇ​-​ ​മെ​യി​ലി​ൽ​ ​പ​രാ​തി​ ​സ​മ​ർ​പ്പി​ച്ച​ത്.​ ​സാ​മ്പ​ത്തി​ക​ ​പ​രാ​ധീ​ന​ത​യു​ണ്ടെ​ന്നും​ ​മ​ക​ളു​ടെ​ ​വി​വാ​ഹ​ ​നി​ശ്ച​യ​ത്തി​ന് ​ക​ട​മാ​യി​ ​ന​ൽ​ക​ണ​മെ​ന്നും​ ​പ​റ​ഞ്ഞ​ത് ​വി​ശ്വ​സി​ച്ചാ​ണ് ​പ​ണം​ ​ന​ൽ​കി​യ​തെ​ന്നും​ ​ഒ​ല്ലൂ​ർ​ ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​ഞ്ഞു.ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​യി​ലാ​ണ് ​മോ​ൻ​സ​ണെ​ ​പ​രി​ച​യ​പ്പെ​ട്ട​ത്.​ ​കോ​സ്‌​മെ​റ്റോ​ള​ജി​സ്റ്റാ​ണെ​ന്നും,​ ​പു​രാ​വ​സ്തു​ ​ശേ​ഖ​ര​ണ​മാ​ണ് ​പ്ര​ ​ധാ​ന​ ​ബി​സി​ന​സെ​ന്നും​ ​മോ​ൻ​സ​ൺ​ ​സ്വ​യം​ ​പ​രി​ച​യ​പ്പെ​ടു​ത്തി.​ ​പാ​ലി​യേ​ക്ക​ര​യി​ലെ​ ​വ​ർ​ക്ക്ഷോ​പ്പി​ലാ​ണ് ​മോ​ൻ​സ​ന്റെ​ ​ആ​ഡം​ബ​ര​ക്കാ​റു​ക​ളു​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്താ​റ്.​ ​ഇ​ക്കാ​ര്യ​ത്തി​നാ​യി​ ​തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ൾ​ ​പ​ല​വ​ട്ടം​ ​മോ​ൻ​സ​ൻ​ ​ത​ന്റെ​ ​സ്ഥാ​പ​നം​ ​സ​ന്ദ​ർ​ശി​ച്ചു..​ ​മോ​ൻ​സ​ണി​ന്റെ​ ​വീ​ട്ടി​ൽ​ ​ഏ​ഴോ​ ​എ​ട്ടോ​ ​ത​വ​ണ​ ​പോ​യി​ട്ടു​ണ്ട്.​ ​ക​ടം​ ​ന​ൽ​കി​യ​ ​പ​ണ​ത്തി​ന് ​ഈ​ടാ​യി​ ​ചെ​ക്ക് ​ന​ൽ​കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​പി​റ്റേ​ന്ന് ​ന​ൽ​കാ​മെ​ന്ന് ​പ​റ​ഞ്ഞ് ​ഒ​ഴി​ഞ്ഞു​വെ​ന്നും​ ​പ​രാ​തി​യി​ൽ​ ​പ​റ​ഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !